പോയ കാലത്തിൻ കൈപിടിച്ചു.... മനസ്സിൽ എത്തുന്ന ചങ്ങാതി നീ.... ഓർത്തെടുത്ത ഈ ഓർമകളിൽ.... നിറയും നിന്നുടെ സൗഹൃദം.... എത്ര അകലെ നീ എങ്കിലും.... ഇന്നും നീയെന്റെ കളിക്കൂട്ടുകാരി....
പരിഭവം തെല്ലില്ല നിന്നോട് എനിക്ക്.... എങ്കിലും ഈ വേളയിൽ യാത്ര ചോദിക്കില്ലഞാൻ.... ഇന്ന് ഈ അടയുന്ന എന്റെ കണ്ണുകൾ.... നാളേയ്ക്ക് നിശ്ചലം ആണെങ്കിൽ.... പിന്നെ ഞാൻ ഇല്ല .... നീയില്ല..... ...
ഇല്ലിനി നിമിഷം ഏറെ..... നിന്നെ വിട്ടു പിരിയുവാൻ..... ഓർത്തെടുത്ത ഓർമ്മ തന്നിൽ..... ഒരു നേർത്ത മൂടൽ..... മഞ്ഞു പോലെ നിൻ മുഖം.... ഈ കോർത്തു വച്ച പൂവുകൾ... ഇനി എന്റെ ചുവർ ചിത്രമതിൽ.... ഒരു നല്ല നാളേയ്ക്ക് നിനച്ച ഞാൻ..... ഇന്നീ മണ്ണിൽ ഉറങ്ങുന്നു എന്നേക്കുമായി.....