പോസ്റ്റുകള്‍

വേനൽ മഴ

ആരോടും ഒരു വാക്കും മിണ്ടാതെ, ഒരു മുന്നറിയിപ്പും ഇല്ലാതെ മരണപ്പെട്ടുപോയ ഓരോ പുൽക്കൊടിയേയും മെല്ലെ തട്ടി ഉണർത്തുവാൻ വന്നതാവാം ഈ വേനൽ മഴ. എങ്ങനെ ആയാലും ഈ മീനവേനൽ മഴയ്ക്ക് പുതുജീവന്റ തുടിപ്പാണ്. ചിലങ്ക കെട്ടി ആടുന്ന മയിൽ പക്ഷിയെ പോലെ ഈ വേനൽ മഴയിലും വിടരുന്ന വർണ്ണ വിസ്മയം തീർക്കുന്ന മഴവിൽ കൊടികൾ. പകൽ ചന്തം മാഞ്ഞു രാത്രിയുടെ യാമങ്ങൾ കടന്ന് ഈ മഴ തകർത്തു പെയ്യുന്നു. വേനൽ ചൂടിനെ ആർദ്രമാക്കി മെല്ലെ കുളിരായ് ഒടുവിൽ നിശീഥിനിയുടെ അടക്കിപ്പിടിച്ച തേങ്ങലായ് അവൾ മാറുന്നു. എങ്ങോ മാഞ്ഞു പോകാൻ തിടുക്കം കൂട്ടിയ പ്രാണനെ മെല്ലെ ജീവശ്വാസം കൊടുത്ത് മെല്ലെ ഈ ഭൂമിയിലേക്ക് തന്നെ തിരികെ കൊണ്ടു വരുന്ന ഒരു മഹത്വപൂർണ്ണമായ കർമ്മം. എല്ലാത്തിനും ഒടുവിൽ നിലച്ചുപോകുന്ന മഴയുടെ ആർദ്രമായ തേങ്ങലിനും ഉണ്ടാകും ഒരു കദനത്തിന്റെ കയ്പ്പ്നീർ. കണ്മഷി കൊണ്ടു വാലിട്ടെഴുതിയ കണ്ണുകൾ സങ്കടങ്ങൾ കൊണ്ടു നിറഞ്ഞൊഴുകുന്ന പോലെ, മീന വെയിലിൽ ഈ പ്രകൃതിയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നു  നമ്മുടെ ഈ പുഴകളും തോടുകളും അരുവികളും ഒന്നും വറ്റി വരളാതിരിക്കാൻ. ഇനിയും ഈ ഭൂമി വെന്തു വെണ്ണീറാവാതിരിക്കാൻ. 

ചെറുവള്ളി ഭഗവതി

ചിരി തൂകി നിൽക്കുന്നൊരമ്മയെ കാണുവാൻ, ചെറുവള്ളി കാവിലായ് ഞാനെത്തിയിന്ന്... മനസ്സിടറുമ്പോഴും ഒരു താങ്ങായെന്നമ്മ, കൂടെഉണ്ടെന്നു ആമണിനാദങ്ങൾ ഏറ്റുചൊല്ലി..... ഉപദൈവങ്ങളായി ഏവരും വാഴുന്നു, കൈകൂപ്പി തൊഴുതു ഞാൻ ഈ പ്രദക്ഷിണവീഥിയിൽ... ഭദ്രക്കും ഉപദൈവങ്ങൾക്കുമൊരത്താഴ പൂജ കഴിഞ്ഞുടൻ, പൂജചെയ്യുന്നോരാ ജഡ്ജിയമ്മാവൻ കോവിലും അരികിലായ് തന്നെയുണ്ട്.... നാലമ്പലത്തിന്നു മുന്നിപിലായ് ഉള്ളോരാ തീർത്ഥക്കുളമതിൽ, ഇഷ്ട വിധേനേവസിക്കുന്നു മാത്‍സ്യങ്ങൾ..... ദുർമാർഗ്ഗദർശികൾ വാഴുമീ ഭൂലോകമെമ്പാടും, സത്യവും നീതിക്കും പുനസ്ഥാനമീ കാവ്....

ഒരു പ്രണയകാവ്യം

കുറേ നാളുകൾക്കു ശേഷം, അവളോട് സംസാരിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നുണ്ട് ഇപ്പോൾ മനസ്സിൽ. കാർമേഘം മൂടി കിടിന്നിരുന്ന മനസ്സിൽ, ഒരു കുളിർ മഴ പോലെ അവളുടെ സ്വരം പെയ്തിറങ്ങിയിരിക്കുന്നു. ഇനി ആ മനസ്സിൽ കാറും കോളും ഒന്നും തന്നെ ഇല്ല. സ്വച്ചമായി ഒഴുകുന്ന പുഴപോലെ അവന്റെ മനസ്സും ഇപ്പോൾ ശാന്തം. രാത്രിയുടെ യാമങ്ങൾ മെല്ലെ കടന്നുപൊയ്ക്കൊണ്ടേയിരിക്കുന്നു. ധനുമാസ ഓർമ്മപ്പെടുത്തലെന്നപോലെ മഞ്ഞും വീണുതുടങ്ങിയിരിക്കുന്നു. പാതിചാരിയ ജന്നാലകൽക്കരുകിലായ് നിൽക്കുന്ന പിച്ചിയും മുറ്റത്തെ മുല്ലയും ഒക്കെ വിടരുന്നതിന്റെ സുഗന്ധം അവന്റെ മുറിയിൽ ആകെ പടരുന്നു. കൂടാതെ ഒളിച്ചു നിന്ന് അമ്പിളി നിലാവും അവന്റെ മുറിയിലേക്ക് ഒന്ന് നോക്കുന്ന പോലെയാണ് നിലാവെളിച്ചം പറക്കുന്നത്. ആകാശത്തെ നക്ഷത്ര കുഞ്ഞുങ്ങളെ എണ്ണിയെണ്ണി ഉറങ്ങുന്ന ഒരു കാലവും അവൻ ഓർത്തു. എന്നാൽ ഇപ്പോൾ നക്ഷത്രങ്ങൾക്ക് പകരം അവന്റെ മനസ്സിൽ അവളുടെ മുഖം മാത്രമാണ്. ഒന്നു കണ്ണടച്ചാലും അവളുടെ ചുണ്ടിൽ വിടരുന്ന പുഞ്ചിരിയും അവളുടെ കണ്ണിലെ തിളക്കവും. ഇനി ഏങ്കിലും അവളോട് പറയണം തനിക്ക് അവളെ ഏറെ ഇഷ്ടമാണെന്ന്. ഇതുവരെ തന്റെ മനസ്സവൾക്ക് മുൻപിൽ തുറന്നിട്ടില്ല. ഈ വർഷമെങ്ക...

ഒരു സ്വപ്നയാത്ര

ഇമേജ്
പച്ചവിരിച്ച വയലുകളും, കളകളാരവം മുഴക്കുന്ന അരുവികളും, സ്വച്ഛമായി ഒഴുകുന്ന പുഴകളും, ചെന്താമരകളും നീലത്താമരകളും ആമ്പൽ കൂട്ടവും വിടർന്നു നിൽക്കുന്ന കുളങ്ങളും പൂവണിഞ്ഞു നിൽക്കുന്ന ഒരു ഉദ്യാനം പോലെ തോന്നി പോകും ആ നാട് കണ്ടാൽ. പപ്പ വാങ്ങിയ സ്കൂട്ടിയും ഡോറയും ഒത്ത് ഇത് എവിടെയാണ് എത്തിപ്പെട്ടിരിക്കുന്നത്. ഒന്ന് ചോദിക്കാൻ പോലും ഒരാളേയും അവിടെ എങ്ങും മിന്നുവിന് കാണാൻ കഴിഞ്ഞില്ല. മിന്നുവും തന്റെ പ്രിയപ്പെട്ട ഡോറയും ചിരിച്ച്ഉല്ലസ്സിച്ച് ആ മനോഹരമായ നാട് തങ്ങളുടെ സ്കൂട്ടിയിൽ ചുറ്റി കാണുകയാണ്. പെടുന്നനെ ഡോറയുടെ കൈയ്യിൽ ഇരുന്ന ബലൂണുകളിൽ ഒരെണ്ണം കാറ്റടിച്ച് കൈ വിട്ടുപോയി. അത് പറന്ന് പറന്ന് വെള്ളിമേഘങ്ങൾക്കിടയിലേക്ക് പോയി മറഞ്ഞു. ഡോറക്ക് സങ്കടം സഹിക്ക വയ്യാതെ കരയാനും തുടങ്ങി. പപ്പയോട് പറഞ്ഞു പുതിയ ഒരു ബലൂൺ കൂടി നിനക്ക് ഞാൻ വാങ്ങി തരാം, മിന്നു പറഞ്ഞു. ഇതൊന്നും ഡോറയുടെ സങ്കടത്തിനറുതി വരുത്തിയില്ല. അവൾ വീണ്ടും ഉച്ചത്തിൽ കരയാൻ തുടങ്ങി. ക രച്ചിലിന്റെ ആഴം കൂടിയപ്പോൾ മിന്നു ഉറക്കത്തിൽ നിന്നും ഉണർന്നു. താൻ കണ്ടത് സ്വപ്നം മാത്രം ആയിരുന്നെന്ന് അപ്പോഴാണ് മിന്നുവിന് മനസ്സിലായത്. എന്നിട്ടും ഡോറ ഉറക്കത...

പുതുവത്സരം

ഓടി മറഞ്ഞങ്ങു, പോകാൻ തുടങ്ങുന്നു ഈ വർഷം.... പൊയ് പോയ കാലത്തിന്റെ, കഷ്ടങ്ങൾ മായ്ക്കുവാൻ... ഇനിയും വരുന്നൂ തിടുക്കത്തിൽ, ഒരു പുതുവർഷം കൂടി.... പുഞ്ചിരി തൂകി, ഹർഷാരവം മുഴക്കി.... വന്നെത്തിടുന്നു നാളേയ്ക്ക്, ഒരു പുതുവത്സര പുലരിയും....