ഒരു കാടിന്റെ കഥ..
ഒരു കാട്ടിൽ കുറേ പക്ഷികളും മൃഗങ്ങളും ഉണ്ടായിരുന്നു. അവരുടെ എല്ലാം ആഗ്രഹം അവരുടെ നേതാവായി ഒരു സിംഹം വരണമെന്നായിരുന്നു.
എന്നാൽ ആ കാടിന് സിംഹങ്ങൾക്ക് ജീവിക്കുവാൻ പറ്റുന്ന കാലാവസ്ഥ ആയിരുന്നില്ല. തങ്ങൾക്ക് നേതാവായി ആരും തന്നെ ഇല്ലല്ലോ എന്ന സങ്കടം ആ കാട്ടിലുള്ള എല്ലാ പക്ഷിമൃഗാദികൾക്കും ഉണ്ടായിരുന്നു.
അങ്ങനെ ഇരിക്കെ അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും കുറേ മനുഷ്യർ അവിടേക്ക് ചെക്കേറുവാൻ തുടങ്ങി. ആദ്യമൊക്കെ കുടിൽ കെട്ടി കൃഷി ചെയ്തു. അവരുടെ പുതിയ കൃഷി ഇടങ്ങളിലേക്ക് പക്ഷിമൃഗാദികളേ ആകർഷിക്കുവാൻ തുടങ്ങി. ആ മനുഷ്യർ വച്ച കെണികളിൽ ആ കാട്ടിലുള്ള പല പക്ഷികളുടേയും മൃഗങ്ങളുടേയും ജീവൻതന്നെ പൊലിയാൻ കാരണമായി. തങ്ങളുടെ കൂട്ടത്തിലുഉള്ള പലരേയും കാണാൻ ഇല്ലെന്നറിഞ്ഞു എല്ലാവരും വിഷമത്തിലായ്.
അങ്ങനെ ഒരു ദിവസം ആ കാട്ടിലുള്ള പക്ഷിമൃഗാദികൾ എല്ലാരും ഒത്തുചേർന്ന് ഉൾകാടിനുള്ളിൽ ഉള്ള മഹാദേവന്റെ ക്ഷേത്രത്തിലേക്ക് പോയി. അവിടെ ഭഗവാനെ പൂജിച്ചിരുന്നത് ഒരു വേടനും കുടുംബവും ആയിരുന്നു. വേടന്മാരെങ്കിലും ഗ്രാമത്തിലുള്ള ആൾക്കാരുടെ വക്രബുദ്ധി ഒന്നും അവർക്കാർക്കും തന്നെ ഉണ്ടായിരുന്നില്ല. അവർക്ക് എല്ലാം തന്നെ പക്ഷിമൃഗാദികളോട് സംസാരിക്കാനുള്ള ഭാഷയും അറിയാമായിരുന്നു.
കാര്യങ്ങൾ തിരക്കിയറിഞ്ഞ വേടനും കുടുംബവും അവരോട് എല്ലാവരോടും മഹാദേവനെ വിളിച്ചപേക്ഷിക്കാൻ പറഞ്ഞു. സന്തോഷിക്കാൻ ഒന്നും തന്നെ ഇല്ല എന്നാൽ സങ്കടപ്പെടാൻ ആണെങ്കിലോ ആവോളം കാര്യങ്ങൾ ഉണ്ട് താനും ഞങ്ങൾക്ക് ചുറ്റും എന്ന് പറഞ്ഞു മിന്നു മുയൽ വിങ്ങിപ്പൊട്ടി കരയുവാൻ തുടങ്ങി എന്നിട്ട് ഭഗവാന്റെ മുന്നിൽ അവളുടെ കൈയ്യിൽ ഉണ്ടായിരുന്ന ഒരു കാട്ടുപഴം കാണിക്കയായി വച്ചു.
ഇത് കണ്ടുനിന്ന എല്ലാവരും തങ്ങളുടെ കൂടെ ഉള്ളവരെ പലരെ ആയി കാണാതെ പോകുന്ന കാര്യം ഭഗവാനോട് സങ്കടത്തോടെ പറഞ്ഞു, തങ്ങളുടെ കൈയ്യിൽ ഉള്ള ഓരോന്നും ഭഗവാന് കാഴ്ച വച്ചു. നിങ്ങൾ എല്ലാവരും ഒരുപോലെ മനസ്സ് അർപ്പിച്ചു പ്രാർത്ഥിച്ചാൽ മാത്രം മതി മഹാദേവന് നിങ്ങളുടെ കാണിക്ക അല്ല വേണ്ടത് എന്ന് വേടനും കുടുംബവും.അങ്ങനെ എല്ലാവരും പ്രാർത്ഥനയൊക്കെ കഴിഞ്ഞ് അവരവരുടെ വാസസ്ഥലത്തേക്ക് മടങ്ങി.
അങ്ങനെ ഇരിക്കെ ഒരു ദിവസം കിച്ചു ആനക്ക് വഴിതെറ്റി ആ ഗ്രാമ വാസികൾ വെച്ച കെണിയിൽ അകപ്പെട്ടു. എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ ഉറക്കെ ഉറക്കെ കരയാൻ തുടങ്ങി. അവന്റെ ശബ്ദം ദൂരെ നിന്നു വന്ന വനപാലകർ കേൾക്കുവാൻ ഇടയായി.അവർ ആ കരച്ചിൽ കേൾക്കുന്ന സ്ഥലത്തേക്ക് ഓടി എത്തി.
വനപാലകർക്ക് കാര്യം മനസ്സിലായി ആ വേടനും കുടുംബവും പറഞ്ഞത് ശെരിയാണ്. ഈ കാട്ടിലെ പക്ഷിമൃഗാദികളെ ഉന്നം വച്ച് മനുഷ്യർ അവയെ കടത്തുന്നതായും മരങ്ങൾ മുറിച്ചു കൊണ്ടുപോകുന്നതായും വനപാലകർക്ക് മനസ്സിലായി. ആ ഗ്രാമ വാസികളെ എല്ലാം വനപാലകർ അവിടെ നിന്നും മാറ്റി.
അങ്ങനെ മനുഷ്യരിൽ നിന്നും രക്ഷപെട്ട കിച്ചു ആന അന്ന് തൊട്ട് ആ കാടിന്റെ നേതാവായ്. ഇത്രയൊക്ക സംഭവിച്ചിട്ടും ആ ഗ്രാമങ്ങളിൽ നിന്നുള്ളവർ ഇപ്പോഴും ആ കാടിനെ നാടാക്കി കൊണ്ടിരിക്കുന്നു. അതും പോരാഞ്ഞു ആ മിണ്ടപ്രാണികളെ ഇല്ലായ്മ ചെയ്യാൻ കിട്ടുന്ന ഒരു അവസരങ്ങളും അവർ പാഴാക്കാറില്ല.
വനപാലകരുടെ കണ്ണു വെട്ടിച്ചു കാടിന്റെ പല ഭാഗങ്ങളിൽ രാത്രി കാലങ്ങളിൽ തീയിടുന്നതും ഒരു പതിവായ് മാറിതുടങ്ങി. എന്നാലും ആ ദുഷ്പ്രയത്നങ്ങൾ എല്ലാം വിഫലമാക്കി ആ മണ്ണിന്റെ മഹാദേവൻ അപ്പോഴും ഇപ്പോഴും കാവലായ് അവർക്ക് കൂടെ ഉണ്ട് ചിലപ്പോൾ വനപാലകരുടെ രൂപത്തിൽ മറ്റു ചിലപ്പോൾ നല്ല മനസ്സുള്ള ഗ്രാമ വാസികളുടെ രൂപത്തിൽ.
💚💚👍🏻👍🏻
മറുപടിഇല്ലാതാക്കൂNice👌👌👌👍👍
മറുപടിഇല്ലാതാക്കൂNice one dear😍l
മറുപടിഇല്ലാതാക്കൂ❤️❤️
മറുപടിഇല്ലാതാക്കൂ👍🏻👍🏻..Keep writing 😍
മറുപടിഇല്ലാതാക്കൂ