തീരത്തിലൂടെ...
സായാഹ്നസന്ധ്യയിൽ ഈ കടലലകളെ നോക്കിയിരിക്കാൻ എന്ത് ഭംഗിയാണ്. നോക്കെത്താ ദൂരത്തു ചുവപ്പിൽ മുങ്ങി നിൽക്കുന്ന ആകാശകൂടാരം. വിങ്ങി നിന്ന അവളുടെ മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസമിപ്പോൾ.
പുതുവർഷം ആയതുകൊണ്ടാവും ബീച്ചിൽ നല്ല തിരക്കുണ്ട്. കടലിന്റെ മാസ്മരികത കണ്ടു നടന്നു തുടങ്ങിയ അവളുടെ കണ്ണുകൾ പതിച്ചത് മറ്റൊരു കാഴ്ച്ചയിലേക്കാണ്. കടൽ കാറ്റിന്റെ താളം പിടിച്ച് ഉയരങ്ങളെ കീഴടക്കാൻ ശ്രമിക്കുന്ന നൈട്രജൻ നിറച്ച ബലൂണുകൾ. അത് പോയി മറയുന്നവരെ അവൾ അങ്ങനെ നോക്കി നിന്നുപോയി.
ഒരു നെടുവീർപ്പോടെ വീണ്ടും ആ തീരത്തിലൂടെ അവൾ ചുവടുവച്ചു തുടങ്ങി. താൻ നടക്കുന്ന വഴിയിൽ തന്റെ കാൽപ്പാടുകളെ ഓരോ തിരവന്നു മായിച്ചു കളയുന്നതുപോലെ, തന്റെ മനസ്സിലുള്ള കനലുകളേയും ഈ തിരകൾ കെടുത്തിയെങ്കിലെന്ന്.
വെറുതെയെങ്കിലും ആഗ്രഹിക്കാൻ ആരുടേം അനുവാദം വേണ്ടല്ലോ എന്ന മട്ടിൽ വീണ്ടും നടന്നകലുന്നവൾ ഈ തീരത്തിലൂടെ നമ്മളെ ഓരോരുത്തരേയും പോലെ..
👌👌👌👍good one
മറുപടിഇല്ലാതാക്കൂ👍👍👍👍
മറുപടിഇല്ലാതാക്കൂ👍👍👍👍
മറുപടിഇല്ലാതാക്കൂ