സുവർണ്ണ സൗഹൃദ വലയം...

തൃസന്ധ്യാ നേരം കഴിഞ്ഞു, കടലിന്റെ ഭംഗി ഇത്ര കണ്ടാസ്വദിച്ചിട്ടില്ലിതുവരെ. ശാന്തമായി ഒഴുകി എത്തുന്ന ഓരോ തിരകളും അവളുടെ 
കാൽപാദങ്ങളെ സ്പർശിച്ച് മുത്തം വയ്ക്കുന്നു. കുളിർ കാറ്റേറ്റ് മെല്ലെ ആ മുത്തങ്ങൾ ഏറ്റുവാങ്ങി, അവൾ നടന്നു, ആ തീരത്തിലൂടെ.. 

രാത്രിയുടെയാമങ്ങൾ കടന്നിരിക്കുന്നു, എന്നിരുന്നാലും നിലാവിൽ നക്ഷത്രകൂട്ടം ആകാശത്തുവജ്രകല്ലുകൾ പോലെ വിളങ്ങി നിൽക്കുന്നു.എവിടെയും വഴിയോര വെളിച്ചം കാണാം. തട്ടുകടകളും ചെറു പീടികകളും സജീവമായ് നടക്കുന്നു.

സമയം ഏതാണ്ട് ഏഴു മുപ്പത് ആകുന്നു.അവളുടെ ഫോണിലേക്ക് ഒരു കാൾ വന്നിരുന്നു അപ്പോഴേക്കും. തിടുക്കത്തിൽ അവൾ അവിടെ നിന്നും പുറപ്പെട്ടു. ഡ്രൈവ് ചെയ്ത് ഒരു രണ്ടു കി.മി ദൂരം. അവൾ ചെടികൾ വിൽക്കുന്ന വഴിയോര കടകളുടെ അരികിലായ് കാർ നിർത്തി. അവൾ പ്രതീക്ഷിക്കുന്ന ആരോ ഒരാൾ അവിടെ എത്തിചേരുമിപ്പോൾ.

പിന്നെയും ഒരു ആറു മിനിറ്റുകൾ കൂടി കഴിഞ്ഞിരിക്കുന്നു, അവളുടെ ഫോണിൽ കാൾ വരുന്നുണ്ട്, പക്ഷേ ഈ തവണ അവൾ അത് ശ്രദ്ധിച്ചതേയില്ല. അവൾ കാറിന്റെ ഡോർ തുറന്ന് ഒരു ചെറിയ കവറെടുത്തു. വീണ്ടും പ്രതീക്ഷയോടെ ആരുടേയോ വരവിനായി ഒരു കാത്തുനിൽപ്പ്‌.

എതിർ ദിശയിൽ നിന്നും റോഡ് ക്രോസ്സ് ചെയ്ത് ഒരു ബൈക്ക് അവൾക്ക് മുൻപിലായി നിർത്തി, വച്ചിരിക്കുന്നു ഹെൽമെറ്റ്‌ മാറ്റി ഒരു ചെറു പുഞ്ചിരിയോടെ അവൻ ചോദിച്ചു, ഒത്തിരി വൈകിയോ ഞാൻ എന്ന്. തെല്ലൊരു പരിഭവം പോലും കാണിക്കാതെ ഇല്ലായെന്നായിരുന്നു അവളുടെ മറുപടി.

എന്തിനാണ് കാണണം എന്ന് പറഞ്ഞത്,  അവന്റെ ചോദ്യം? വെറുതെ എന്ന് അവളുടെ മറുപടി. കൂടെ തന്റെ കയ്യിൽ വച്ചിരുന്ന 
കവർ അവനു നേരെ നീട്ടി. എന്നിട്ട് ഇത് താൻ പോയതിനുശേഷം തുറന്നു നോക്കാൻ പാടുള്ളു എന്നു ചട്ടവുംകെട്ടി. ഇരുവരും കുറച്ചു സമയം സംസാരിച്ച ശേഷം, അവർ വീട്ടിലേയ്ക്കായി യാത്ര തിരിച്ചു.

സമയം രാത്രി ഏട്ടു കഴിഞ്ഞു. അവളുടെ വീടെത്താറായി. കാർ വീടിന്റെ ഗേറ്റ്  കടന്നപ്പോഴേ അമ്മയുടെവക ശകാരം കേൾക്കാം.കൂടെ അമ്മയുടെ ചോദ്യവും എത്തി. സമ്മാനം കൊടുത്തോ? അവൻ എന്തു പറഞ്ഞെന്നായി അടുത്ത ചോദ്യം. അവൻ വീടെത്തട്ടേ, എന്നിട്ട്പറയും എന്ന് പറഞ്ഞുകൊണ്ടവൾ അകത്തേയ്ക്ക് കയറി.

പതിവുപോലെ ഫ്രഷ് ആയി, അത്താഴവും കഴിച്ചു അമ്മയുടെ അരികിൽ കുറച്ചു നേരം. ഒരോ കാര്യങ്ങൾ ഒക്കെ പറഞ്ഞങ്ങിരിക്കുന്ന സമയം, അവളുടെ ഫോണിലേയ്ക്ക് അവൾ പ്രതീക്ഷിച്ച കാൾ എത്തി. കാൾ അറ്റൻഡ് ചെയ്‌തിട്ടും മറുവശത്തു നിന്നും ഒന്നും കേൾക്കുന്നില്ല, പെടുന്നനെ കാൾ കട്ട്‌ ആവുകയും ചെയ്തു.

അവൾ തിരികെ കാൾ ചെയ്യാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു, ഒടുവിൽ കാൾ കണക്ട് ആയി. എതിർ വശത്തു നിന്നും അവന്റെ ശബ്‍ദം കേട്ടനേരം, അവളുടെ കണ്ണുകളിൽ തിളക്കം ഉളവായ്, എന്തായിരിക്കും അവൻ പറയുക ഒരായിരം ചോദ്യങ്ങൾ കടന്നുപോയി ആ നിമിഷം അവളുടെ മനസിലൂടെ.

അവൻ ചോദിച്ചു, ഇതിപ്പോ എന്തിനാ ഇങ്ങനെയൊക്കെ. ഞാൻ അങ്ങനെ ആരുടെ കയ്യിൽ നിന്നും ഒന്നും സ്വീകരിക്കാറുമില്ല അങ്ങനെ ഒന്നും ആർക്കും കൊടുക്കാറുമില്ല. എനിക്ക് എന്റെ അച്ഛനാണ് ആദ്യമായി ഒരു സ്വർണ്ണചെയിൻ എനിക്ക് സമ്മാനിച്ചത് , അതിൽ പിന്നെ നീയും. എന്റെ സമ്മാനം നിനക്കിഷ്ടമായോ എന്നവളുടെ ചോദ്യത്തിന്,  എന്തിനാണ് നീയിത്          
തനിക്ക് തന്നതെന്ന മറുചോദ്യം ആണ് അവൻ ചോദിച്ചത്. അവളൊരു ചെറുപുഞ്ചിരിയോടെ പറഞ്ഞു, ഇത് നമ്മുടെ സുവർണ്ണ സൗഹൃദ വലയമാണ്. നീയും ഞാനും എന്നല്ലാ, അതിലുപരി നമ്മൾ എന്ന സത്യത്തിന്റെയും, നിന്റെയീ സൗഹൃദം എന്നിൽ നിറക്കുന്ന പുഞ്ചിരിക്കും വേണ്ടി.

ഒരുപാട് ഒരുപാട് ഇഷ്ടം തോന്നിയിട്ടെന്ന് മറുപടി പറയാൻ അവൾ ആഗ്രഹിച്ചു. പക്ഷേ അവരുടെ സൗഹൃദം ഒരു പ്രണയം പോലെ അല്ല, അതിലുപരി  വിശ്വാസത്തിന്റെയും കരുതലിന്റെയും സ്നേഹത്തിൽ തീർത്ത ഒരു സൗഹൃദകാവ്യമാണ്. അതിന്റെ മുദ്രയെന്ന പോലെ ഇന്നും അവന്റെ വലതുകയ്യിൽ കിടക്കുന്ന അവൾ സമ്മാനിച്ച അതേ സുവർണ്ണ സൗഹൃദവലയം, അതേത് പ്രണയത്തേക്കാളും മധുരതരവും, ശാശ്വതവും തീക്ഷ്ണവുമാണ് എന്നേയ്ക്കും......

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...