ഓർമ്മയിൽ ഒരു മെയ് മാസം...
ദിനങ്ങൾ ഏറെയുണ്ടെൻ,
ജീവിതവീഥിയിൽ...
തുടക്കവും ഒടുക്കവും,
കുറിച്ചനാളുകൾ..
ഇല്ലിനി ഇതുപോലൊരു,
മെയ്മാസ്സപുലർവേള...
നീ ആദ്യമായി വന്നൊരാ,
പുലരൊളിതന്നിൽ...
ചെറുപുഞ്ചിരിയോടെ,
നീ നിൽക്കവേ...
അന്നും മഴയായിരുന്നു,
പെരുമഴ...
മഴതുള്ളികൾ നിന്നിൽ പതിക്കുന്നൂ,
പവിഴ മുത്തുകൾ പോലെ..
ആദ്യമായി കണ്ടൊരാമിഴികൾക്കിത്ര,
തീക്ഷണത എന്തെന്നറിയില്ല...
നോക്കിനിന്നങ്ങു പോകും,
നിന്നെ കണ്ണിമക്കാതെയെന്നും....
ഓരോ മൊഴിയും സ്നേഹ,
സ്പർശംപോലെ...
എന്റെ മനസ്സിൽ ചേക്കേറി,
ഞാൻ പോലുമറിയാതെ....
പറയുവാൻ ഏറെയുണ്ടെങ്കിലും,
പറഞ്ഞിടാം നിന്നോടായ് എന്നെങ്കിലും...
ഈ സൗഹൃദം കൂട്ടായ് കൂടെ,
മരണം വരേയ്ക്കും...
അല്ല! അതിനുമപ്പുറം,
എന്നും എപ്പോഴും എന്നേയ്ക്കുമായി..
Adipoliiii... Valare nannaayittund. 👌👌👌👌
മറുപടിഇല്ലാതാക്കൂThank you sir
ഇല്ലാതാക്കൂനന്നായി.
മറുപടിഇല്ലാതാക്കൂ