ചോദ്യം? ഉത്തരം...

കത്തുന്ന പൂത്തിരിക്ക് എന്തൊരു പ്രകാശമാണ്? അതിന്റെ ഭംഗി കണ്ടുള്ളിൽ തൊട്ടാലോ, പൊള്ളുന്ന ചൂടും. അതുപോലെ തന്നെയാണ് നിന്റെ മനസ്സും. ഇഷ്ടമാണെന്ന് ആയിരംതവണ ഉരുവിട്ടാലും, ആ ഇഷ്ടത്തിന്റെ അർത്ഥം തിരയുന്ന നിന്നോട്, എനിക്ക്നിന്നോടുള്ള ഇഷ്ടം വ്യാഖ്യാനങ്ങൾക്കുമപ്പുറമാണെന്ന് എങ്ങനെ പറഞ്ഞു തരാൻ കഴിയും.

അറിയില്ല, തളർന്നു പോകുമ്പോൾ കൂട്ടായ് കൂടെ നിന്നിട്ടും, എവിടെയോക്കെയോ ഞാൻ ഒറ്റപ്പെട്ടു, ഇനി നീ എന്നിൽനിന്നും അകന്നുപോകുമോ എന്നൊരു ഭയം. അതെന്നിൽ വല്ലാത്തൊരു അവസ്ഥ തന്നെയാണ്.

കൂരിരുട്ടിൽ, ഒരു മിന്നാമിന്നിയോളം പോന്ന പ്രകാശം തന്നെയാണ് നീയിന്നെനിക്ക്. അതെന്റെ ജീവിതത്തിൽ ഉടനീളം പ്രകാശപൂരിതം ആവണം എന്ന് തോന്നിയത് എന്തുകൊണ്ടെന്നും ഇന്നും എനിക്കന്യമായ കാര്യം തന്നെ.

വിധിയെന്ന് വെറുതെ വിളിക്കില്ല ഞാൻ, കാരണം നീ വിധിയല്ല, ഞാൻ  തിരഞ്ഞെടുത്ത എന്റെ വഴി തന്നെയാണ്.അതെന്റെ മാത്രം ശെരിയുമാണ്.



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...