പോസ്റ്റുകള്‍

കല്യാണം..

ഇമേജ്
എൻ ചന്ദന വളയിട്ട കൈയ്യിൽ, നീ തുരു തുരെ ഉമ്മകൾ നൽകി... എൻ നെറുകയിൽ നീ ഉമ്മവയ്ക്കേ, എൻ മേനിയോ കോരി തരിച്ചു പോയി... അന്നൊരു വൃശ്ചിക നാളിൽ, ഗുരുവായൂരമ്പല നടയിൽ... അന്ന് നിൻ കൈകൾ എനിക്കായ്, തന്നോരാ താലിയും ചാർത്തി... നിൻ വിരൽ തുമ്പിനാലന്ന്,  എൻ സിന്ദൂരരേഖയിൽ വർണ്ണം വിതയ്‌ക്കെ... നിൻ കൈയ്യിൽ എൻ കൈയ്യും ചേർത്ത്, അഗ്നി സാക്ഷിയായ് നീയും നടന്നൂ... വാദ്യഘോഷങ്ങൾ ആരാവങ്ങൾ, ഉണ്ണിക്കണ്ണന്റെ തിരു മുന്പിലായ്... നാം അന്യോന്യം, എന്നേക്കും സ്വന്തമായി...
ഇമേജ്
നീ വരുമെന്ന പ്രതീക്ഷയിൽ, എരിഞ്ഞടങ്ങുന്നീ ജ്വാലയിൽ... ഓർമ്മകൾ തനിച്ചാക്കി, നീ അങ്ങ് ദൂരെയും... ഞാനും മടങ്ങുന്നു, ഒരുപിടി ചാരമായി...

നിന്റെ വരും കാത്ത്...

ഇമേജ്
നിറയുന്നു നിനവുകൾ, എൻ മനതാരിലെപ്പൊഴും... നിന്നെ കുറിക്കുന്ന,  ചിന്തകൾ മാത്രമായ്... നീ വരും നാളിനായി, ഈ കാത്തിരിപ്പെന്ന്... എന്നു നീ അറിയുമെൻ, പ്രീയനേ എൻ മനം ..

നീവരുവോളം...

ഇമേജ്
കാത്തു കാത്തിരിപ്പൂ ഞാൻ, നിൻ മൊഴിയൊന്നു കേൾക്കുവാൻ.. കണ്ണുനട്ടിരിപ്പൂ ഞാനും, നിന്നെ ഒന്ന് കാണുവാൻ... ഇഷ്ടമൊന്നോതുവാൻ,  പ്രതീക്ഷയിൽ ഞാനും...  നാളുകൾ ഏറെയായ്,  നിനക്കായ് മാത്രമായി കാത്തിരിപ്പൂ... നിൻ കൂടെയെന്തും പങ്കു വയ്ക്കാൻ, നിന്നോടൊപ്പമായി ജീവിക്കുവാൻ.... ജീവനുള്ള കാലത്തോളം നിനക്ക് മാത്രമായ്, കാത്തിരിക്കുമിവിടെയായ് ഞാനും... ഇനി ജീവനില്ലെങ്കിലും നിന്റേത് മാത്രമായ്, ഇവിടെ ഉണ്ടാകും നീ കൂടെ വരുവോളം...

താമരക്കണ്ണൻ..

ഇമേജ്
താമര കണ്ണൻ അല്ലേ, എന്നുണ്ണി കണ്ണനാം തിങ്കളല്ലേ.. കാത്തിരുനെന്നും ഞാൻ,  കാണാൻ കൊതിച്ചൊരെൻ പൊന്നുണ്ണി കൃഷ്ണനല്ലേ... ഓടക്കുഴൽ നാദം കേട്ടു ഞാൻ നോക്കുമ്പോൾ, പീലിത്തിരുമുടി കണ്ടു ഞാൻ അകലെയായി.. കാൽചിലമ്പൊച്ചയും കേട്ടു ഞാൻ നോക്കുമ്പോൾ,  ഓടിക്കളിക്കുന്നൊരമ്പാടി കണ്ണനെ കണ്ടു ഞാൻ ഇന്നലെ, ഗുരുവായൂർ അമ്പലനടയിൽ... 1