പോസ്റ്റുകള്‍

താമരക്കണ്ണൻ..

ഇമേജ്
താമര കണ്ണൻ അല്ലേ, എന്നുണ്ണി കണ്ണനാം തിങ്കളല്ലേ.. കാത്തിരുനെന്നും ഞാൻ,  കാണാൻ കൊതിച്ചൊരെൻ പൊന്നുണ്ണി കൃഷ്ണനല്ലേ... ഓടക്കുഴൽ നാദം കേട്ടു ഞാൻ നോക്കുമ്പോൾ, പീലിത്തിരുമുടി കണ്ടു ഞാൻ അകലെയായി.. കാൽചിലമ്പൊച്ചയും കേട്ടു ഞാൻ നോക്കുമ്പോൾ,  ഓടിക്കളിക്കുന്നൊരമ്പാടി കണ്ണനെ കണ്ടു ഞാൻ ഇന്നലെ, ഗുരുവായൂർ അമ്പലനടയിൽ... 1

പ്രതീക്ഷയോടെ...

ഇമേജ്
നീ വന്നോരുനാൾ, എന്റെ മനസ്സിന്റെ താരക ചില്ലയിൽ...  അന്നുതൊട്ട് ഇന്നുവരേക്കും, ഇനി എത്ര നാൾ ഞാനുണ്ടോ അന്നുവരേക്കും... നീയാണെനിക്കെല്ലാം, ഒരോർമ്മപ്പെടുത്തലായ് കുറിക്കുന്ന ഞാനീ വാക്കുകൾ.... നിനക്കായ്‌ മാത്രമായ്, എന്നിലെ ഓരോ ശ്വാസവും നിന്നെ തിരയുന്നു... നിനക്കായ്‌ ഞാനിന്ന് കാത്തിരിക്കുന്നു, നീ തിരികെ വരുമെന്ന പ്രതീക്ഷയോടെ...

ഉത്സവമേളം..

ഇമേജ്
ഇന്ന് അവധി ആയത് കൊണ്ട്  ആകെ ഒരു മടി. എന്നാലും മുത്തശ്ശി ഇന്നലേ പറഞ്ഞതാണ് അവനോട്  മിന്നുവിനേം കൂട്ടി തിരുവങ്ങാട് ക്ഷേത്ര ദർശനം നടത്തി വരണമെന്ന്. അവളെ വെറുതെ കൊണ്ട് പോയിട്ട് കാര്യമില്ലെന്ന് കുഞ്ഞികുട്ടനും അറിയാം.  ഓന്റെ പെങ്ങള് കുട്ടി ആണേലും അവളോളം വാശിക്കാരി ആരും തന്നെ ഉണ്ടാവില്ല. കൈയ്യിൽ ഉള്ള കാശ്ശെല്ലാം പെറുക്കി ഷർട്ടിന്റെ കീശയിൽ ആക്കി മിന്നുവിന്റെ കൈയ്യും പിടിച്ച് തിരുവങ്ങാട്ടേക്ക് യാത്ര തുടങ്ങി കുഞ്ഞിക്കുട്ടനും . പോകുന്ന വഴി ഏട്ടനോട് തനിക്ക് വാങ്ങേണ്ട സാധനങ്ങളുടെ ഒരു വൻ നിര തന്നെ നിരത്തിയിട്ടുണ്ട് അവളും. എല്ലാം വാങ്ങാം എന്ന വാക്കും പറഞ്ഞ് കുഞ്ഞിക്കുട്ടൻ അവളെയും കൊണ്ട് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. ശ്രീരാമ ദേവനെ തൊഴുത് നാലമ്പലത്തിൽ നിന്നും പുറത്ത് കടന്നു.  നന്നേ തിരക്കുണ്ട്. വിഷുവിനു തുടങ്ങിയ ആഘോഷങ്ങൾ ആണ്. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷം. കഥകളിയും ചാക്യാർകൂത്തും ഒക്കെ കണ്ട് ആസ്വദിച്ച് അവനും കടകൾ ഒക്കെ കയറി ഇറങ്ങി ഇഷ്ടം ഉള്ളതൊക്കെ  വാങ്ങി നൽകി മിന്നുവിന്. അവളുടെ സന്തോഷങ്ങൾക്ക് അതിരുകൾ ഉണ്ടായിരുന്നില്ല.  സന്തോഷത്തോടെ ഏട്ടനും കുഞ്ഞനുജത്തിയും ...

ചിത്രശലഭം

ഇമേജ്
ഇന്നിപ്പോ ഞാൻ തിരികെ തലശ്ശേരിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള തീവണ്ടി യാത്രയിൽ ഷൊർണ്ണൂർ സ്റ്റേഷനിൽ എത്തി. ഇന്ന് വിഷു ആയതിനാൽ അത്ര തിരക്കൊന്നും ഇല്ല. ഏറനാട് എക്സ്പ്രസിൽ സൈഡ് സീറ്റിൽ ഇരുന്നുള്ള യാത്രയിൽ ഒരുപാട് കാഴ്ചകൾ കണ്ട് അങ്ങനെ സമയം പൊയ്ക്കൊണ്ടേ ഇരിക്കുന്നു. തീവണ്ടി ഷോർണ്ണൂർ സ്റ്റേഷനിൽ എത്തി. ഷൊർണ്ണൂർ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഞങ്ങളുടെ കൂടെ തലശ്ശേരി സേക്രെട്ഹാർട്ട്‌ സ്കൂളിൽ പഠിച്ചിരുന്ന ദർശിതയെയാണ്. പഠിക്കാൻ മിടുക്കി അവൾ ഏഴിൽ പഠിക്കുമ്പോൾ  അവളുടെ അമ്മയുടെ മരണം. ഒരു നടുക്കം ആയിരുന്നു ആ വാർത്ത ഞങ്ങൾക്ക് എല്ലാർക്കും പിന്നീട് അറിയാൻ കഴിഞ്ഞു അവളുടെ അമ്മ ഒരു ക്യാൻസർ പേഷ്യന്റ് ആയിരുന്നു എന്ന്. ഒരിക്കൽ പോലും അവൾ ഞങ്ങളോട് ആരോടും ഒന്നും പറഞ്ഞിരുന്നില്ല.പിന്നീട്  അനുജത്തി മാരും അച്ഛനും മാത്രം ഒതുങ്ങുന്ന കുടുംബം. ഞാൻ എട്ടിലേക്ക് ആയപ്പോഴേക്കും അച്ഛന് തലശ്ശേരി നിന്നും എറണാകുളത്തേക്ക് ട്രാൻസ്ഫർ ആയി. അങ്ങനെ ഞങ്ങൾ തലശ്ശേരി നിന്നും അച്ഛന്റെയും അമ്മയുടെയും നാടായ കൊല്ലത്തേക്ക് തിരികെ എത്തി വീട് വച്ചു താമസം തുടങ്ങി.അച്ഛൻ ആഴ്ചയിൽ വീട്ടിൽ വന്നു പോകും എറണാകുളത്തു നിന്നു...

പനിനീർപ്പൂവുകൾ..

ഇമേജ്
ഒരായിരം സ്വപ്‌നങ്ങൾ കണ്ടുഞാൻ, നിന്നെ കുറിച്ചെപ്പോഴും... എത്ര ദൂരമതെങ്കിലും, എന്നുള്ളിലായ് കൂട് കൂട്ടിനീയും ചാരെ... അത്രമേൽ ഇഷ്ടമാണെന്നും, നിൻ വരവിനായി കാത്തിരിപ്പൂ ഞാനും... ഇന്നുമെൻ ഉദ്യാനത്തിൽ, വിടരുന്നു പനിനീർ പൂവുകൾ... ഇനിയെന്നും നിനക്കായ്‌, മാത്രമെൻ പൊന്നേ...