പോസ്റ്റുകള്‍

ശ്രീ പനയന്നാർകാവിലമ്മ..

ഇമേജ്
നിറദീപം തെളിയുന്നു മുന്നിൽ, ദേവീ എന്നും നിൻ ദീപാ..രാധനയിൽ... തൊഴു കൈയാൽ നിൽക്കുന്നു ഞങ്ങൾ, നിൻ തിരുമുന്നിൽ അഭയവും തേടി... അണയാതെ കത്തും കെടാവിളക്കിൽ ഞങ്ങൾ, എന്നും പകർന്നിടാം തിലജമതിൽ... എങ്ങും കാവലായ് നിൽക്കുന്നു ഉപദേവ പ്രതിഷ്ഠകൾ, അമ്മയ്ക്ക് കൂടെയായി ശ്രീ പനയന്നാർകാവതിൽ...

കുഞ്ഞിപ്പെണ്ണ്..

ഇമേജ്
എന്റെ കുഞ്ഞി പെണ്ണിനുറങ്ങാൻ, അമ്മ നീലു പാടണ താരാട്ട്... ഒന്ന് കൊഞ്ചി ചിരിക്കെടിയെ, എന്റെ പൊന്നേ, സ്വത്തേ നീ... മാനത്തു അമ്പിളി വന്നല്ലോ, കുഞ്ഞിപെണ്ണിന് ഉറങ്ങാൻ വെളിച്ചവുമായ്... മെല്ലെ ഉദിക്കുന്നു താരകങ്ങൾ, എന്റെ പൊന്നിനെ കണ്ടു കൺചിമ്മണേ.. മഴ പെയ്യണ കണ്ടോ കുഞ്ഞീ നീ, നല്ല തണുവെങ്ങും പരക്കണേ.. ദൂരെ നിന്നെങ്ങോ വരുന്നേ കാറ്റും, എന്റെ മുത്തിനെ തഴുകി തലോടണേ... മെല്ലെ ഉറങ്ങാൻ തുടങ്ങണേ, എന്റെ കുഞ്ഞി പെണ്ണൊരുത്തി... രാരീരം രാരീരം രാരാരോ  രാരീ രാരീ രാരാരോ...

നന്മമനസ്സ്..

ഇമേജ്
എന്തു ചേലാണാ വാർമുടിച്ചുരുളിന്, കാർമേഘം നീന്തിത്തുടിക്കുന്ന പോലവേ... ചെന്താമരപ്പൂ പോലെ, ചന്തമേറി നിൻ വദനവും... അതിൽ വാർമഴവില്ലുപോലെ, നിൻ പുരികക്കൊടികളും... മാന്മിഴി ചേലോടെ, നിൻ നയനങ്ങൾ... പനിനീർപ്പൂ പോലെ, നിറമെഴുമാ അധരങ്ങൾ... അതിൽ നിൻ പുഞ്ചിരി, എങ്ങും പ്രതീക്ഷ നിറയ്ക്കുന്നു... എന്നും വഴികാട്ടിയായ്, നിന്നുടെ നന്മമനസ്സും ഏവർക്കുമൊപ്പം...

ആരണ്യം...

ഇമേജ്
എല്ലാജീവജാലങ്ങളേയും ഒരുപോലെ കണ്ട് സ്നേഹിക്കുന്ന പ്രകൃതിയുടെ വശ്യതയുടെ വന്യ സ്വരൂപം ആണ് കാനനം. നമ്മൾ മനുഷ്യർക്ക് തങ്ങളുടെ വീട് എത്ര പ്രിയപ്പെട്ടതാണോ അതുപോലെ തന്നെ പക്ഷിമൃഗാദികളുടെ ഏറ്റവും പ്രിയപ്പെട്ട വാസസ്ഥലം ആണ് ആരണ്യം. വേനൽ കാലങ്ങളിൽ വനത്തിന് തീയിട്ടും കാനനം കയ്യേറാൻ ശ്രമിക്കുന്നവരുടെ ഈ കാലത്തിൽ നാം എന്തിനു വേണ്ടിയാണ് എല്ലാ വർഷവും ലോക വനദിനം ആഘോഷിക്കുന്നത്. മനുഷ്യന്റെ ചെയ്തികൾ എല്ലാം ഒരു ദിവസം അവനു തന്നെ വിനയാകും. നമ്മളെ പോലെ സ്വാതന്ത്ര്യത്തോടെ പക്ഷിമൃഗാദികളേയും ജീവിക്കാൻ അനുവദിച്ചുകൂടെ. എന്ത്‌ ന്യായം ആണല്ലേ, നമ്മുടെ കൂടെ ഉള്ളവരുടെ സ്വത്തുക്കൾ പോലും നമ്മൾ വെട്ടിപിടിക്കാൻ ശ്രമിക്കുമ്പോൾ പിന്നെ കരുണയുടെ ഒരു കണിക പോലും ആരിലും ഇല്ല എന്നതാണ് യാഥാർഥ്യം. ഇനിയും സമയം ഉണ്ട്‌  മാറി ചിന്തിക്കുവാൻ, ആ ജീവജാലങ്ങളുടെ സന്തോഷത്തെ കെടുത്താതെ ഇരുന്നൂടെ നമ്മുക്ക്. അവരിലൂടെ ആരണ്യം എന്നത് ഒന്ന് നോക്കി കാണാം നമ്മുക്കേവർക്കും. "സ്വർഗ്ഗമാണിവിടം ഈ അടവിയിൽ ഞങ്ങൾ, സ്വച്ഛമായി വാഴുന്നു നാളുകളേറെയായി... അരുവികൾ ചോലകൾ ഏവരും ചേർന്നങ്ങ്, ഒഴുകുന്നു പുഴപോലെ ഈ വല്ലരത്തിൽ... പണ്ടേക്ക് പണ്ടേ പക്ഷിമൃഗാദികൾ...

ആ ചിരിയിൽ..

ഇമേജ്
കുഞ്ഞിൻ കൈവളകൾ പതിയേ കിലുങ്ങവേ, അവളേ തലോടി വന്നെത്തിടുന്നു  മന്ദ മാരുതൻ... എന്തിനേറെ ഇഷ്ടം കൂടുവാൻ അവളോടായ്, വന്നെത്തിടുന്നു താരകങ്ങൾ നിരനിരയായി... കാത്തിരുന്ന കാൽത്തളയുടെ കൊഞ്ചൽ കേട്ട്, ഓടിയെത്തി നിലാവൊളിയും... വാനിൽ നിന്നും മഴത്തുള്ളികൾ, മെല്ലെ വീഴുന്നവളുടെ കവിൾതടത്തിൽ... ഏതോ മരച്ചില്ലയിൽ നിന്ന മൊട്ടുകളെല്ലാം, അന്ന് പൂക്കളായ് വിടർന്നു... സുഗന്ധം പരത്തുന്നു, അവളുടെ നറുപുഞ്ചിരി കാണുവാൻ മാത്രമായ്...