പോസ്റ്റുകള്‍

നിൻ നിനവിൽ..

ഇമേജ്
ഹൃദയം.. തേടുന്നു നിന്നെ, ഈ വഴിയോ വിജനമായെന്നോ.. ഹൃദയം കവരുമാചിരിയിൽ, അറിയാതെ, നിന്നെയറിഞ്ഞെന്നോ.. നിൻ മൊഴികൾ പകരുമാശ്വാസം, കനവായ് മാഞ്ഞു പോയെന്നോ.. നീ തന്ന കരുതലും, ഇല്ലെന്നാകിൽ കദനമായ്.. നീയെന്നതോ സ്നേഹവിസ്മയം, പകരമാവാൻ കഴിയില്ലാർക്കുമേ..

പറയുവാനാകാതെ..

ഇമേജ്
ഒരുവിളിക്കകലെ നീ പോകുന്ന നാൾ, ഇതുവരെ കാണാത്ത കൺനിറഞ്ഞു.. നിൻ മൊഴികേട്ടു ഞാൻ കാതോർക്കവേ, ആ പുഞ്ചിരി മനസ്സിൽ നിറഞ്ഞു നിന്നു.. ഒരു വിട വാക്കും പറഞ്ഞതില്ല, എന്റെ മനസ്സിൽ നോവിന്റെ കൂടുകൂട്ടി.. പടിയിറങ്ങുന്നൊരാ കാലൊച്ചയും, നിർത്താതെ ഒഴുകുമാ കണ്ണുനീരും.. ഇനിയെന്തെന്ന ചോദ്യമതെന്നോട് തന്നെ, ഉത്തരമില്ലാതെ മൗനമായ് ഞാനും..

നിനക്കായ്‌..

ഇമേജ്
അന്നാദ്യമായ് തിങ്കൾ,  തേരേറി വന്നുവോ... അമ്മതൻ അരികിലായ്, ആദ്യ സൂര്യകിരണം പോലവേ... ശരത് കാല ഋതുവിൽ നീയോ, ഒരു പനിനീർ മലരായി വിടർന്നീടവേ... വർണ്ണം വാരി വിതറും, നിൻ സ്മിതമോ നയന മനോഹരം... നന്മയേറിടും നിൻ മനസ്സോ, തൂമഞ്ഞു പോലവേ... എന്നെന്നും നമുക്കായ്, ആർദ്രമീ സൗഹൃദം...

വീണ്ടും..

ഇമേജ്
പാതകൾ വേറിട്ടു പോയാലും, പാതി വഴിയിൽ വിട്ടകന്നാലും... കാലം നടത്തുന്ന വഴിയേ, നടന്നു നിൻ അരികിലായെത്തിടും.. അന്നുനീ ഉറങ്ങുന്ന മണ്ണിൽ, അവനും നിദ്രയിൽ മുഴുകിടും.. സംവത്സരങ്ങൾ കടന്നുപോയി, വീണ്ടുമൊരു പുനർജന്മമേകിയീ പ്രകൃതിയും.. കാത്തു വച്ചൊരാ കനവും, പൂവണിഞ്ഞുണർന്നിടും വീണ്ടും.. പുതിയൊരു  പുലർവേള, വിടരുന്ന പോലവേ..

അവൾ..

ഇമേജ്
ജീവൻതുടിക്കുന്ന വരികൾ. അത്ര മനോഹരവും ഇമ്പമാർന്നതും അതിലുപരി ഓരോ വരികളും വായിക്കുന്നവരുടെ മനസ്സും കീഴടക്കും. ഇത്ര മനോഹരമായി ഒരാൾക്ക് എഴുതാൻ കഴിയുമോ? അതും ഇത്ര ചെറു പ്രായത്തിൽ. അവളുടെ ഓരോ എഴുത്തിനും അവളുടെ പ്രായത്തിൽ കവിഞ്ഞ പക്വതയുമുണ്ട്. മറ്റൊരാളിലേയ്ക്ക് ചിന്തകളേ കൊണ്ടുവരാൻ കഴിവുള്ള വരികൾ എഴുതുന്നവർ ഇന്നീ നാട്ടിൽ വളരെ വിരളമാണ്. എന്നാൽ അവളിലുള്ള എഴുത്തുകാരിക്ക് മറ്റുള്ളവരുടെ ചിന്താ ശക്തിയെ ഉണർത്തുവാൻ ഉള്ള കഴിവും ഉണ്ട്. അത്രയും ദൈവാനുഗ്രഹം ഉള്ള കുട്ടിയാണവൾ. അവളെ ആദ്യമായ് കണ്ടപ്പോൾ തോന്നിയ ഒരിഷ്ടം. അതെന്തുകൊണ്ടെന്നത് ഇന്നും അന്യമാണെനിക്ക്. പക്ഷേ അന്നും ഇന്നും ഒരുപോലെ എന്നെ ആകർഷിച്ചത് അവളുടെ ആ അധരത്തിൽ മിന്നി മറയുന്ന ആ വശ്യതയാർന്ന പുഞ്ചിരകളാണ്. ഇന്ന് ഞാൻ അവളെ വീണ്ടും കണ്ടു. ഇന്നു പക്ഷേ അവളുടെ ചുണ്ടിൽ മിന്നിമറയുന്ന ആ ചിരികൾക്കും എന്തൊക്കെയോ പറയുവാനുണ്ടെന്ന് തോന്നി. ചിലനേരം ആ കണ്ണുകൾ തീക്ഷണമായ് ആരെയോ തിരയുന്നതുപോലെ. അവളുടെ മനസ്സോ തിരികെ വരില്ലെന്ന് അറിയാമായിരുന്നിട്ടും ഉള്ളൂ തുറന്നു ആരെയോ സ്നേഹിക്കുന്നതു പോലെ. എന്ത്‌ തന്നെ ആയാലും നിന്റെ മനസ്സിൽ ഇനിയും മുറിപ്പാടുകൾ ഉണ്ടാകാതിരിക്കാ...