പോസ്റ്റുകള്‍

ശാർക്കര ദേവി

ഇമേജ്
ശാർക്കരക്കാവിലമ്മേ, എന്നും മിഴി തുറന്നീടുകമ്മേ.. പൊയ് പോയ നാളിന്റെ ദുഃഖങ്ങളെല്ലാം, എന്നിൽ നിന്നകലേക്കു മാറ്റേണമേ.. എന്നും തുണയായി അരികുലണ്ടാകേണമേ, അമ്മേ ശ്രീഭദ്രകാളിയമ്മേ.. കുംഭമിങ്ങെത്തിയാൽ കാളിയൂട്ടും, മീനത്തിൽ ഭരണിയോ ഉത്സവനാളുകൾ.. നാദസ്വരങ്ങളും വാദ്യങ്ങളും പിന്നെ, മേളമോടങ്ങനെ പത്താമുദയവും.. കർക്കിടക്കത്തിലെ നറുപുത്തരിയും, കണ്ടു തൊഴുതു ഞാൻ അമ്മേ.. കാവലായ് കൂടെ ഉണ്ടെനിക്കെന്നുമെന്നമ്മ, കൈവിടാതെന്നും കാക്കുന്ന ശ്രീഭദ്ര.. അനുഗ്രഹം ചൊരിയുന്നു, നാടിന്റെ നന്മയ്ക്കായ്. എന്നും വിളങ്ങുന്ന ചൈതന്യം, എന്റെ ശാർക്കരക്കാവിലമ്മ..

പിറന്നാൾ ദിനം

ഇമേജ്
ചൈത്ര നിലാവിനെ, തൊട്ടു തലോടി.. നീ വന്നങ്ങണയുന്നു, മകയിരം കാവിലായ്.. ഉതിർന്നു വീഴുന്നു, ചെണ്ടുമല്ലി പൂവുകൾ.. നിനക്കായ്‌ തീർക്കുന്നു, ഈ പുഷ്പ വീഥികൾ.. ഇടതൂർന്നു നിൽക്കുന്ന, കാവതിൽ നിനക്കായ്‌.. പുള്ളുവൻ പാട്ടിന്റെ, ശീലുകൾ കേൾക്കുന്നു.. കളകളാരവം മുഴക്കുന്നു, ഈ അരുവികൾ.. നിന്റെ പിറന്നാളിൽ, താളം പിടിക്കുവാൻ.. ഒടുവിലീ പ്രകൃതിയും, നിനക്കായ്‌ നൽകുന്നൂ.. മധുര മൂറും, ഞാവൽ പഴങ്ങളും.. മുളം തണ്ടുകൾ, ഉതിരുന്നു നാദങ്ങൾ.. ആശംസകൾ ഏകുവാൻ, ഈ പിറന്നാൾ ദിനമതിൽ..

എഴുത്ത്..

ഇമേജ്
നിന്റെ ചിന്തകളെ നീ ഒരിക്കലും തഴയാതിരിക്കണം. കൂടെ നിൽക്കാത്ത മനസ്സിനേയും കൂടെ കൂട്ടുവാൻ പഠിക്കണം. മനസ്സറിഞ്ഞു ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും, നീ തന്നെ നിന്നെ തോൽപ്പിക്കാതിരിക്കാൻ സ്വയം ചിരിക്കാൻ പഠിക്കണം. ഏതു പ്രതിസന്ധികളിലും ആ പുഞ്ചിരികൊണ്ട് തരണം ചെയ്യാൻ നീ അപ്പോൾ സ്വയം പ്രാപ്തനാകും.. ഇതൊന്നും പറയാൻ ഞാൻ ആളല്ല. എന്നാലും നീ എഴുതുന്നതിനോട് എനിക്ക് ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ട് പറഞ്ഞുവെന്ന് മാത്രം. കേൾക്കണം എന്ന് പറയാൻ പറ്റില്ല, പക്ഷേ നിന്റെ എഴുത്ത് ഒരു പ്രചോദനം ആകുന്നവരുടെ വാക്കുകൾ തള്ളികളയാതിരിക്കാൻ ഉള്ള ഒരു മനസ്സ് നീ കാണിക്കണം. ഉള്ളിൽ എരിയുന്ന ഏതു സങ്കടങ്ങളും, ഒറ്റപ്പെടലുകളും ഇല്ലാതാക്കാൻ വായനയും അക്ഷരകൂട്ടുകളോട് ഒരുപാട് ഇഷ്ടവും തോന്നി തുടങ്ങിയാൽ മാത്രം മതി. നീ വീണ്ടും എഴുതുന്നതും കാത്ത് പ്രതീക്ഷയോടെ. നിന്റെ ഏകാന്തതയും, അക്ഷരകൂട്ടായ് പിറക്കണം.. സങ്കട പെരുമഴ, താളിയോലയിൽ കുറിക്കണം.. ചിരിക്കാൻ മറന്നു പോയ, നിന്റെ ചിന്തകളേ വരയ്ക്കണം.. അക്ഷരമാകുന്ന ലോകത്തിൽ, ആയിരം സൂര്യ കിരണങ്ങളാൽ നീ കുറിക്കണം.. നാളെ പുലരിയോ ഉണരണം, നീ എഴുതി തുടങ്ങുന്ന കാഴ്ച്ച കണ്ടങ്ങനെ..

പൊന്മുടി..

ഇമേജ്
ചിത്തിരമാസ്സമെത്തിടുമ്പോൾ, ഏവരും വരുന്നു നിൻ അരികിലായ്.. മഞ്ഞു മൂടി നിൽക്കവേ, അവർണ്ണനീയം നിൻ ഭംഗിയും.. കാഴ്ച്ചയെത്ര മനോഹരം, കണ്ടു കണ്ണുകൾ കുളിരവേ.. കുളിരുപകരും കാറ്റതിൽ, മെല്ലെ ഒഴുകി മേഘശകലങ്ങളും..  തണുവ്പകർന്നു നൽകിടാൻ, തിളക്കമ്മാർന്ന തടാകവും.. ഒഴുകിടുന്നു കല്ലാറും, പൊന്മുടിതൻ അരികിലായ്..

വേനൽ മഴ..

ഇമേജ്
അറബിക്കടലിനെ തൊട്ടു തലോടിയെൻ, പടിഞ്ഞാറൻ കാറ്റുമിങ്ങെത്തി.. ഇടയ്ക്കിടെ കൂരിരുട്ടിൽ, ഇടിമുഴക്കങ്ങൾ.. കൂടെയോ വെളിച്ചം തൂകുവാനായ്, മിന്നൽക്കതിരുകൾ.. വേനൽ ചൂടിൽ വെന്തു വെണ്ണീറാകുന്ന, ഈ പാരിനെ രക്ഷിപ്പതിന്നായി.. ഉതിർന്നു കണ്ണീർതുള്ളികൾ  കാർമേഘക്കൊടികൾ, ചേലോടെ ഈ  ധരണിയിൽ പതിക്കുന്നു.. മണ്ണിന്റെ പുതുഗന്ധം പരക്കുന്നു, ശീലോടെ പെയ്യുമീ വേനൽമഴതന്നിലായ്..