അവസ്ഥ..
ഒറ്റപെട്ട പ്രണയം, എന്തിനോടാണെന്ന ചോദ്യം? ഉത്തരമില്ലാത്ത, കടംകഥ പോലെയിന്നും.... ഒറ്റപ്പെടലിന്റെ മധുരം നുകർന്ന, ബാല്യവും കൗമാരവും വേറിട്ടു നിൽക്കുന്നു... ഈ യൗവനവും കടന്നങ്ങു പോകുന്നു, നീയോ മാറ്റാർക്കോ വേണ്ടി ഭാരംചുമക്കുന്നു.... ഒടുവിൽ നീ ക്ഷീണിതനായി, വാർദ്ധക്യത്തിൽ എത്തിനിൽക്കുമ്പോൾ... എന്ത് പറയുവാൻ കഴിയുമാവസ്ഥയേ, ഞാൻ മറന്നു പോയി സ്വയം ജീവിക്കുവാൻ... മറ്റല്ലാതെ ഒന്നുമിനി, പറയുവാനാവില്ല...