അമ്പനാട്..
പ്രകൃതിയെ വശ്യ സുന്ദരിയായി അണിയിച്ചൊരുക്കി സഹ്യന്റെ താഴ്വരയില് ആരേയും മോഹിപ്പിക്കുന്ന അഴകോടെ അവൾ. ആ മനോഹാരിത കൺകുളിർക്കെ കാണുവാനും കോടമഞ്ഞിൽ മുങ്ങി നിവർന്നു കുഞ്ഞിളം കാറ്റിന്റെ താളം പിടിച്ചും പാറി പറന്നു നടക്കുന്ന കുഞ്ഞ് പൂമ്പാറ്റകൾ.
അരുവികൾ മൂളി പാട്ടുകൾ പാടുമ്പോൾ കൂടെ അതേറ്റു പാടിയും ആടിയും ഉത്സാഹത്തോടെ മുളംതണ്ടുകൾ. കൂടെ ചെറു വെള്ളച്ചാട്ടങ്ങളും ആമ്പൽക്കുളങ്ങളും താമരക്കുളങ്ങളും അവളുടെ മനോഹാരിത കൂട്ടുന്നു.
അവളെപ്പോഴും നമ്മുക്ക് തണലായി കണ്ണുകൾക്ക് ഉൾകുളിരേകി നിലകൊള്ളുന്ന പ്രകൃതിയുടെ സ്വത്ത്. അവൾ ആരെന്നല്ലേ, പച്ചപ്പട്ടണിഞ്ഞു ഗ്രാമ്പുവിന്റെ ഗന്ധവും തൂവി ഓറഞ്ചിന്റെ നിറവുമായ് ഏവരുടേയും ഹൃദയം കവർന്നെടുക്കുന്ന നമ്മുടെ കൊല്ലത്തിന്റെ സ്വന്തം അമ്പനാട്..
Nice dear 🧡💚
മറുപടിഇല്ലാതാക്കൂGood onr👍
മറുപടിഇല്ലാതാക്കൂNice 🥰
മറുപടിഇല്ലാതാക്കൂNice
മറുപടിഇല്ലാതാക്കൂ