അവൾ..
ജീവൻതുടിക്കുന്ന വരികൾ. അത്ര മനോഹരവും ഇമ്പമാർന്നതും അതിലുപരി ഓരോ വരികളും വായിക്കുന്നവരുടെ മനസ്സും കീഴടക്കും. ഇത്ര മനോഹരമായി ഒരാൾക്ക് എഴുതാൻ കഴിയുമോ? അതും ഇത്ര ചെറു പ്രായത്തിൽ. അവളുടെ ഓരോ എഴുത്തിനും അവളുടെ പ്രായത്തിൽ കവിഞ്ഞ പക്വതയുമുണ്ട്.
മറ്റൊരാളിലേയ്ക്ക് ചിന്തകളേ കൊണ്ടുവരാൻ കഴിവുള്ള വരികൾ എഴുതുന്നവർ ഇന്നീ നാട്ടിൽ വളരെ വിരളമാണ്. എന്നാൽ അവളിലുള്ള എഴുത്തുകാരിക്ക് മറ്റുള്ളവരുടെ ചിന്താ ശക്തിയെ ഉണർത്തുവാൻ ഉള്ള കഴിവും ഉണ്ട്. അത്രയും ദൈവാനുഗ്രഹം ഉള്ള കുട്ടിയാണവൾ.
അവളെ ആദ്യമായ് കണ്ടപ്പോൾ തോന്നിയ ഒരിഷ്ടം. അതെന്തുകൊണ്ടെന്നത് ഇന്നും അന്യമാണെനിക്ക്. പക്ഷേ അന്നും ഇന്നും ഒരുപോലെ എന്നെ ആകർഷിച്ചത് അവളുടെ ആ അധരത്തിൽ മിന്നി മറയുന്ന ആ വശ്യതയാർന്ന പുഞ്ചിരകളാണ്.
ഇന്ന് ഞാൻ അവളെ വീണ്ടും കണ്ടു.
ഇന്നു പക്ഷേ അവളുടെ ചുണ്ടിൽ മിന്നിമറയുന്ന ആ ചിരികൾക്കും എന്തൊക്കെയോ പറയുവാനുണ്ടെന്ന് തോന്നി. ചിലനേരം ആ കണ്ണുകൾ തീക്ഷണമായ് ആരെയോ തിരയുന്നതുപോലെ. അവളുടെ മനസ്സോ തിരികെ വരില്ലെന്ന് അറിയാമായിരുന്നിട്ടും
ഉള്ളൂ തുറന്നു ആരെയോ സ്നേഹിക്കുന്നതു പോലെ.
എന്ത് തന്നെ ആയാലും നിന്റെ മനസ്സിൽ ഇനിയും മുറിപ്പാടുകൾ ഉണ്ടാകാതിരിക്കാൻ ഞാനും പ്രാർത്ഥിക്കാം.ഇന്നീ ലോകത്ത് സ്നേഹത്തിന്റെ ആഴം മനസ്സിലാക്കുന്നവർ ആരും തന്നെ ഉണ്ടാവില്ല. ഇനി എപ്പോഴെങ്കിലും മനസ്സിലായെന്ന് തന്നെ ഇരിക്കട്ടെ, പക്ഷേ കണ്ടില്ലെന്ന് നടിക്കുന്നവരാകും കൂടുതലും നമ്മുക്ക് ചുറ്റും.
ഒരിക്കലും വരില്ലെന്ന് അറിയാമെങ്കിലും സ്നേഹിക്കുകയും കാത്തിരിക്കുകയും ചെയ്യാൻ കഴിയുന്നത് തന്നെ നിന്റെ മനസ്സിന്റെ നന്മയാണ് എടുത്തു കാട്ടുന്നത്. നീ അക്ഷരങ്ങൾ കൂട്ടിച്ചേർത്തു വാക്കുകൾ ആക്കുമ്പോൾ അതെന്നിൽ മാത്രമല്ല അത് വായിക്കുന്ന ഏവരിലും ഒരു അഗ്നിമഴയായ് പെയ്തിറങ്ങുന്നു, തോരാതെ..
👍👍
മറുപടിഇല്ലാതാക്കൂGood one👍👏
മറുപടിഇല്ലാതാക്കൂ