മനസ്സിൽ നിറയെ സംഗീതം, നിൻ മൊഴിയെൻ ജീവതാളവും.. നിന്നിൽ തുടിക്കുമെൻ ഹൃദന്തം, നിന്നിൽ ലയനമാകുമ്പോൾ.. എൻ മിഴികളിൽ തെളിയും സന്തോഷം, എൻ നെറുകയിൽ നീ നൽകും മുത്തമായ്.. 😘 ദിന ആശംസകൾ..
നീയെന്ന വീണയിൽ നിന്നുതിരുന്ന സംഗീതം, പോലെയിന്നെന്റെ സങ്കൽപ്പ സ്വപ്നങ്ങളും.. നിന്നെ അറിയുവാൻ വെമ്പുന്ന മനസ്സോ, വെറുതേ നിനക്കുന്നു കാണുവാൻ മാത്രമായി.. ഒരുവാക്ക് പോലും മൊഴിയാതെയെന്നിൽ, ഞാനറിയാതെ നീയെൻ മനംകവർന്നു.. ഒടുവിലീ വഴിയും വിജനമാണെന്നതും, അറിയുന്നു മൗനമായിന്നു ഞാനും.. ഒരു നീർക്കുമിള പോലെയെൻ അഭിലാഷങ്ങളും, പിന്നെ ഏറെ നാളായെന്റെ കാത്തിരിപ്പും..
തുടിക്കുന്നോരെൻ ഹൃദയം മന്ത്രിക്കുന്നു, നിനക്കായ് മാത്രമെന്നെന്നും.. ഒരു നല്ല നാളെയുടെ ഓർമ്മയ്ക്കായി, നിനക്കായ് ഏകിടാമിന്നു ഞാൻ.. എന്നും വർണ്ണവിസ്മയം തീർക്കും, പ്രണയാർദ്രമാം ചുവന്ന പനിനീർപ്പൂവുകൾ.. 🌹ദിന ആശംസകൾ