മണിനാദം
മണിനാദം മുഴങ്ങുന്നു നിൻ സന്നിധാനത്തിൽ,
കേട്ടങ്ങുണരുന്നു നിൻ നാമജപമന്ത്രം...
ഭക്തിയിൽ ആറാടി നിൽക്കുന്നു ഏവരും...,
നിൻ രൂപദർശനമീജന്മ പുണ്യം....
ഞാനെന്നൊരഹം മാറി നാമെന്ന ഭാവം,
ഉണരുന്നു വീണ്ടും എൻ മനതാരിൽ....
കാളിയായ് ഭദ്രയായി നീയെന്നുമരികെ,
കുടികൊള്ളും പൊന്മന ദേശത്തിലിവിടെ....
ആധിയും വ്യാധിയും പേറി വന്നെത്തുന്നു,
പതിനായിരങ്ങൾ നിൻ തിരുസന്നിധിയിൽ...
കടലോളം സ്നേഹമായി കാരുണ്യരൂപമായി,
കണ്ണീരുതുടയ്ക്കുന്നൊരമ്മയായി അരികിൽ...
🙏🙏🙏🙏
മറുപടിഇല്ലാതാക്കൂ😍❤️
മറുപടിഇല്ലാതാക്കൂ👌👌👌
മറുപടിഇല്ലാതാക്കൂ