ആദ്യം...
കടൽ കാറ്റിന്റെ സ്പന്ദനം തന്നിലായി, ചാഞ്ഞങ്ങുറങ്ങുന്ന കുങ്കുമസന്ധ്യയും..
കുഞ്ഞിളം പാദസരത്തിന്റെ താളലയത്തിൽ,
ചിഞ്ചിലം നൃത്യമാടുന്ന തിരകൾ തൻ കൂട്ടവും..
എന്തു ചന്ദമാണീ കാഴ്ച കണ്ണിന്..
അതിലേറെ കൗതുകം നിന്റെ ഈ കുഞ്ഞുകൈകളെ ചേർത്തു
പിടിക്കുന്നൊരച്ഛനെ കാണുമ്പോൾ..
നീ ചെയ്ത പുണ്യം അതല്ലാതെ, മറ്റെന്തു പറയുവാൻ..
ഈ അസ്തമയ സന്ധ്യയും തീരവും കടലമ്മയും പിന്നെ ഈ കടൽകാറ്റും സാക്ഷി...
നിന്റെയീ ആദ്യ കുഞ്ഞുകാൽവെയ്പ്പുകൾക്ക്..
Super
മറുപടിഇല്ലാതാക്കൂ👌👌👌🙏🙏
മറുപടിഇല്ലാതാക്കൂ