യാത്രമൊഴി....
ധനുമാസമഴയതിൽ നനയവേതനിയെ
ഞാൻ കണ്ടു മിന്നൽ പിണരിനാൽ,
നിശീഥിനി തന്നിലായ് പുൽകുന്നആർദ്രമീ തെന്നലെൻ,
കൊച്ചു പൂന്തോട്ടത്തെ മെല്ലെ തലോടവേ...
മുറ്റത്തെ പിച്ചിയും പനിനീർദളങ്ങളും
അടർന്നങ്ങു വീണുപോയി...
ഇനിയൊരു കാഴ്ച്ചക്കിടം നൽകിടാതെ
ഒടുവിലീമഴ തോരാതെ തോർന്നപ്പോൾ,
രാത്രിമാഞ്ഞു...
രാവേറെ പുലർന്നു...
ഒടുവിലാകാഴ്ച കാണുവാൻ വന്നവർ,
വന്നവർ എങ്ങോ മടങ്ങുന്നു
കണ്ണുകലങ്ങിയും ഉള്ളിൽവിതുമ്പിയും
ഉറ്റവർ എൻ ചങ്ങായി കൂട്ടം,
എന്നെ തനിച്ചാക്കി യാത്ര ചോദിക്കുന്നു...
ഒക്കെയും വീക്ഷിച്ചു,
ഒന്നും പറയുവാൻ ആകാതെ
നിശ്ചലം ഉറങ്ങുന്നു ഞാനീ..
പൂന്തോപ്പിൽ ഏകയായ്....
👍👍💕💕💕💕
മറുപടിഇല്ലാതാക്കൂ