ഒരു വാക്ക് ....
ഏറെ നാളായി നിന്റെയീ വരവിനായി കാത്തിരിക്കുന്നു ഞാൻ...
ഹേ! മരണമേ...,
നീ ഇത്തിരി നേരത്തേയ്ക്കൊന്നു വഴിമാറി നിൽക്കുമോ?
ഒരുവാക്കകലെ അവനുണ്ട്
വൈകി വന്നതെങ്കിലും, ഈ സൗഹൃദം
ഒരു സാന്ത്വനം തന്നെ എന്നിൽ..
ഒന്നു ചോദിക്കണം എനിക്ക് അവനോടായ്...
ഏറെ നാളത്തെ അഭിലാഷമാണത്,
അവനിൽ ഞാനുണ്ടാകുമോയെന്ന്
ഒടുവിലീ മരണം വരേയ്ക്കും....
അറിയില്ല, ഉത്തരമതെങ്കിലും
നിനയ്ക്കണം അവൻ അറിയാതെയെങ്കിലും
ഇനിയെന്നും... എന്നേയ്ക്കും...,
കൂട്ടായ് കൂടെ ഉണ്ടെന്ന് ....
👍👍👍👍😀
മറുപടിഇല്ലാതാക്കൂThank you sir....
ഇല്ലാതാക്കൂSuperb 👍👌
മറുപടിഇല്ലാതാക്കൂThank you sir..
ഇല്ലാതാക്കൂ