പോസ്റ്റുകള്‍

മഞ്ഞിൽ...

ഇമേജ്
അങ്ങ് ദൂരെക്ക് കാഴ്ചകൾ മറയുന്നു,, എങ്ങും ഹിമച്ചില്ലുകൾ മാത്രമായ്... ഒന്ന് തൊട്ടാലേറെ മൃദുലം, നയനങ്ങൾക്ക് വിസ്മയക്കാഴ്ച്ചയായ്... പൊഴിയുന്നൊരായിരം മഞ്ഞു കണങ്ങളെൻ ചാരത്ത്, നിന്നരികിൽ നിന്നെൻ പ്രാണനേ... മൗനമായി നീയതിൽ സ്നേഹവും ചാലിച്ച്, എൻ ഹൃദയത്തിലായ്  നീ തൂവി നിൽപ്പൂ... ആഴമേറുന്ന തണുവിൽ നീ നിൽക്കുന്ന നേരത്ത്, നിന്നിൽ ഞാനും താപമായ് ചേക്കേറിടാം ഇനിയെന്നും...

താരകം

ഇമേജ്
മൗനമിതെന്തേ താരകമേ, നീ തനിയെ നിൽക്കുവതോ... നിൻ മിഴിയെന്തേ നിറയുന്നൂ, നെഞ്ചകം നീറി വിതുമ്പുകയോ... നിൻ മൊഴികളെന്തേയിടറുന്നൂ, നിൻ കണ്ണുകളാരേ തേടുന്നൂ...

അരികെ..

ഇമേജ്
നിൻ മൊഴിതൻ തേൻ നുകരും,,  ശലഭമായി ഞാൻ നിന്നരികെ... നിൻ ചിരിയിൽ നിറയും സങ്കട തിരകൾക്ക്, എന്നും സാന്ത്വനമായ് ഞാൻ കൂടെവരാം... നിൻ മിഴിയിൽ തെളിയും സ്വപ്‌നങ്ങളെല്ലാം, എന്നിൽ നിറയും അഭിലാഷങ്ങൾ... നിന്നിൽ വിടരും സ്നേഹങ്ങളെല്ലാം, ഇന്നെനിക്കായി നീയേകും സന്തോഷങ്ങൾ...

ശ്രുതിലയരാഗം..

ഇമേജ്
നീയെന്ന രാഗത്തിൻ താളമായിമാറുന്നു, ഞാനെന്ന മൗനമിതെന്നും... അതിൽ ലയനമായ് നീയും ചേർന്നലിയുമ്പോൾ, ശ്രുതിയായിത്തീരുന്നു ഞാനും..     നിന്നിലെ ശ്രുതിയായിത്തീരുന്നു ഞാനും... നിൻ മനസ്സിലെ സംഗീതം തോരാതെ പെയ്യുന്നു, എന്നിലെ എന്നിലായെന്നും... ആ മൊഴികേൾക്കവേ ഉള്ളംതുടിക്കുന്നു, സുരഭിലമായനുരാഗമായി... നിറയുന്നുനീയെന്നിൽ സുരഭിലമായനുരാഗമായി...

എന്റെ കണ്ണൻ..

ഇമേജ്
നിലാവും മനസ്സും തെളിഞ്ഞങ്ങു നിൽക്കുന്നു, നീ വരുമീവഴിവക്കിൽ.... നിനക്കായ്‌ വിടരുന്നൊരായിരം പൂവുകൾ, എന്നുമെൻ ഹൃദയത്തിനുള്ളിൽ.... മാമുണ്ണാൻ തേൻനൂറും പാലും പഴങ്ങളും, എന്നുമെൻ മുത്തിനായി നൽകിടാം ഞാൻ.... താരാട്ട് പാടാല്ലോ നെഞ്ചോട് ചേർക്കാല്ലോ, നീ വരുമെങ്കിലെന്നരികിൽ.... എന്നും ഓമന കണ്ണനായ് ചാരെ, നീയെന്നും അമ്പാടി കണ്ണാനായ് കൂടെ..