അരികെ..
നിൻ മൊഴിതൻ തേൻ നുകരും,, ശലഭമായി ഞാൻ നിന്നരികെ... നിൻ ചിരിയിൽ നിറയും സങ്കട തിരകൾക്ക്, എന്നും സാന്ത്വനമായ് ഞാൻ കൂടെവരാം... നിൻ മിഴിയിൽ തെളിയും സ്വപ്നങ്ങളെല്ലാം, എന്നിൽ നിറയും അഭിലാഷങ്ങൾ... നിന്നിൽ വിടരും സ്നേഹങ്ങളെല്ലാം, ഇന്നെനിക്കായി നീയേകും സന്തോഷങ്ങൾ...