കുഞ്ഞിപ്പെണ്ണ്..
എന്റെ കുഞ്ഞി പെണ്ണിനുറങ്ങാൻ, അമ്മ നീലു പാടണ താരാട്ട്... ഒന്ന് കൊഞ്ചി ചിരിക്കെടിയെ, എന്റെ പൊന്നേ, സ്വത്തേ നീ... മാനത്തു അമ്പിളി വന്നല്ലോ, കുഞ്ഞിപെണ്ണിന് ഉറങ്ങാൻ വെളിച്ചവുമായ്... മെല്ലെ ഉദിക്കുന്നു താരകങ്ങൾ, എന്റെ പൊന്നിനെ കണ്ടു കൺചിമ്മണേ.. മഴ പെയ്യണ കണ്ടോ കുഞ്ഞീ നീ, നല്ല തണുവെങ്ങും പരക്കണേ.. ദൂരെ നിന്നെങ്ങോ വരുന്നേ കാറ്റും, എന്റെ മുത്തിനെ തഴുകി തലോടണേ... മെല്ലെ ഉറങ്ങാൻ തുടങ്ങണേ, എന്റെ കുഞ്ഞി പെണ്ണൊരുത്തി... രാരീരം രാരീരം രാരാരോ രാരീ രാരീ രാരാരോ...