പോസ്റ്റുകള്‍

ഉണ്ണിക്കണ്ണൻ..

ഇമേജ്
കാൽച്ചിലമ്പൊച്ച ഞാൻ കേട്ടു, ഗുരുവായൂർ അമ്പലനടയിൽ.. ശ്രീലകം വാഴുന്ന ദേവൻ, എന്റെ ഗുരുവായൂരമ്പാടി കണ്ണൻ.. കൺനിറഞ്ഞെന്നാൽ എന്നും, കണ്ണീർ തുടക്കുന്നൊരുണ്ണി.. കാവലായ് കൂട്ടിരിക്കുന്നു, വെണ്ണപോൽ മനമുള്ളൊരുണ്ണി... ആത്മാവിൽ ഇഴചേർന്ന രാഗം, എന്നും വനമാല ചാർത്തിയൊരുണ്ണി..

കൂടെ..

നിദ്രയെന്ന കാലത്തിൽ ജീവിക്കണം, ഇനിയൊരു വെളിച്ചം പരക്കുംവരെ.. ഇരുളടഞ്ഞ വീചിയും, മുറിവേറ്റ മനസ്സും.. വെന്തുവെണ്ണീറാകുന്നിവിടെ, നെയ്ത സ്വപ്നമെന്ന കൂടാരം.. മരവിച്ച നിശബ്ദതയിൽ, വീണ്ടും കദന നിരതന്നെ..  ഒരു വിളിക്കകലെ മരണവും, എത്തിനിൽക്കുന്നു കൂടെ വന്നീടുവാൻ..

വിഷുക്കണി..

ഇമേജ്
കണികാണുവാൻ ഉണരേണമേവരും, ഏഴര നാഴിക പുലർന്നിടുമ്പോൾ.. കാണുവാനായ് കൊന്നപ്പൂവുകളെങ്ങെങ്ങും, വട്ടിനിറയും സമ്പൽസമൃദ്ധിയും.. പ്രതിബിംബമാ വാൽക്കണ്ണാടി നോക്കി, തെളിയുന്നു മുന്നിലായ് നിറദീപമെങ്ങും.. നിറയുന്നു മനസ്സും ഓടക്കുഴൽ നാദംകേട്ട്, കാഞ്ചനകാഞ്ചിയോടെന്നുള്ളിൽ വിളങ്ങുന്നു.. അമ്പാടികൃഷ്ണനാം,  എന്നുണ്ണിക്കണ്ണൻ..

സൗഹൃദച്ചെപ്പ്..

ഇമേജ്
വാക്കുകൾ കൊണ്ട് അവർണ്ണനീയമാണ് നിന്റെയീ സൗഹൃദം. കണ്ണുകൾ കൊണ്ട് കാണുന്നതും കാതുകൾ കൊണ്ട് കേൾക്കുന്നതും അതിലുപരി ഈ നിശബ്ദതയിൽ പോലും നിന്റെ സൗഹൃദം അറിയുവാൻ കഴിയുന്നുണ്ടെനിക്ക്. ഇത്രയും തിരക്കേറിയ ജീവിതത്തിൽ മറ്റൊരാളെ കേൾക്കാൻ ആ വിലപ്പെട്ട സമയം നൽകുകയും, തന്നെകൊണ്ടാവും വിധം ഒരു വഴി പറഞ്ഞു കൊടുക്കാനും സാധിക്കുകയെന്നത്  വളരെ ചുരുക്കം ചിലക്ക് മാത്രം കിട്ടുന്ന ഒരു കഴിവാണ്. എന്തിനേം അതിന്റെ രീതിയിൽ കാണാനും നേരിടാനും ഉള്ള ഒരു ആത്മധൈര്യം നിന്റെയീ സൗഹൃദം കൊണ്ട്മാത്രം എനിക്ക് കിട്ടിയതാണ്. നിന്നോട് തോന്നുന്നത് ഒരു സൗഹൃദം മാത്രമല്ല, ബഹുമാനവും  ആരാധനയും സ്നേഹവും ഒക്കെ തന്നെയുണ്ട്. ജഗദീശ്വരന്റെ സൃഷ്ടികളിൽ വച്ച് ഏറ്റവും മഹത്വപൂർണ്ണമായ ഒന്നാണ് സൗഹൃദം. നിസ്സ്വാർത്ഥമായ ഒരു സൗഹൃദം ഇത് ആദ്യമായാണ്. നിന്നെ അറിയുന്നവർക്കെല്ലാം നീയെന്നത് നന്മകളും സ്നേഹവും വിശ്വാസവും എല്ലാം ഇഴച്ചേർന്ന ഒരു സൗഹൃദമാണ്.  നിയെന്ന സൗഹൃദം ഒരു മഞ്ഞുതുള്ളിപോലെയാണ് ആദ്യമായ് എന്റെ മനസ്സിൽ വന്ന് പതിച്ചത്. നിയെന്നത് എന്നെന്നും നിസ്സ്വാർത്ഥമായ് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സൗഹൃദച്ചെപ്പാണ്.

നന്മമനസ്സ്..

കണ്ണുകൾ ഈറനണിയും, യാത്രമൊഴി നൽകവേ.. ഹൃദയങ്ങൾ വെമ്പുന്ന,  മൊഴികളോ സംഗീതം.. നവനീത സ്ഥാനങ്ങൾ, കാത്തിരിക്കുന്നു അകലെയായ്.. എങ്കിലും കദനങ്ങൾ തൻ, ചിലമ്പേറ്റുന്നു സതീർഥ്യരും.. ഉയരങ്ങൾ താണ്ടുവാൻ, കൂടെ നിന്നീടുന്ന മാനസ്സം.. ഒരു വിളിക്കകലെ ഉണ്ടെന്ന, സത്യമതോർക്കണം ഏവരും.. ഈ നിമിഷത്തിലെങ്കിലും പുഞ്ചിരിയോടെ, യാത്രയേകണം ഈ നന്മമനസ്സിന്..