തണൽ....
ദൂരേ വിദൂരേ കേൾക്കുന്നു കാലൊച്ച, പതിയെ അടുക്കലായ് എത്തീടവേ.... ഒരു മൊഴികേട്ടു ഞാൻ കാതോർത്തിരിക്കെ, കാവ്യമായി എന്നിൽ നിറയുന്നു നീ.... എവിടെയോ കണ്ടുമറന്നൊരാ മുഖമല്ല, എന്നുമതെന്നിൽ തെളിയുന്നതും... ഒരുനാളിൽ ഈ കോവിൽ നടയിൽ നീ വന്നതും, ഒരു വാക്കുമിണ്ടാതെ പോയീല്ലയോ.... തിരികെ വിളിക്കുവാൻ അറിയില്ല നിന്നെ, ആരെന്നുമെന്തെന്നും അത്രനാളും.... ഒടുവിലീ വിധി തീർത്ത വഴിയേ നടന്നുഞാൻ, അഴലിന്റെ കൈകകോർത്തിത്രനാളും... ആരുമില്ലെന്ന തിരിച്ചറിവോടെ, കാലം കടന്നുപോയി ഏറെയായി.... ആകെ തളർന്നു ഞാൻ നിൽക്കുന്നൊരീനിമിഷം, നീ വന്നുചാരെയെൻ കൂട്ടിനായി, പിന്നെ നീ തന്നു.. തണലായൊരീ സൗഹൃദം....