പോസ്റ്റുകള്‍

വരപ്രസാദം...

അവന്റെ ഒരേ ഒരു ചോദ്യം.  അതിനു അവൾ  എന്ത് ഉത്തരം നൽകുവാനാണ്‌.  ഉത്തരം ഇല്ലാത്ത ചോദ്യം അല്ലേ അല്ല.  പക്ഷേ അവൾക്ക് ഉത്തരം ഇല്ല.  അത്ര തന്നെ.   അവനെ വിധിയെന്നോ,  അതോ...നിധിയെന്നോ,  അവൾ  സങ്കല്പിക്കേണ്ടത്.  അതിനും ഉത്തരമില്ലല്ലോ അവളുടെ പക്കൽ.   പിന്നെ ഒരു കാര്യം.  എപ്പോഴും പറയുന്നത് തന്നെ.  അവൾക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടം ആണെന്ന്.  അത് എന്താ അങ്ങനെ എന്ന് ചോദിച്ചാലും ഉത്തരം ഉണ്ടാകില്ല. അത് അങ്ങനെ ആയി പോയി.  നിന്റെ വാക്കുകൾ ആണ് അവൾക്ക് ജീവൻ പകർന്നത്.  നിന്നോട് ആരാധന ആണോ അവൾക്ക്.  അതും അറിയില്ല.  ഒന്നു മാത്രം നല്ല വെക്തമായി അറിയാം അവൾക്ക്  നിന്നോട് ഒരുപാട് ഒരുപാട്  ഇഷ്ടം ഉണ്ടെന്ന്.  നീ അകന്നു പോകുമോ എന്നൊരു ഭയം.  അറിയില്ല. അതാകുമോ അവളുടെ മൗനത്തിനു കാരണം. ഒരു പക്ഷെ അവൾക്ക് ഇതുവരെ ഇങ്ങനെ ഒരിഷ്ടം ആരോടും തോന്നിയിട്ടുണ്ടാവില്ല.  നീ ഒരാൾ മാത്രമാണ്, അവൾക്ക് എപ്പൊഴോ നഷ്ടമായ അവളിലെ പുഞ്ചിരിയെ തിരികെ കൊണ്ടു വന്നത്. എവിടെയും ഒറ്റയ്ക്ക് നിന്ന് പൊരുതാൻ ഉള്ള ധൈര്യം കൊടുത്തതു....

കാലം തെറ്റിയ മഴ....

വെറും മഴയല്ലിത്,  കാലം തെറ്റിയ മഴ... താളം പിഴച്ച മനുജനെ,  തകർത്തു വെണ്ണീറാക്കുവാൻ കരുത്തുറ്റ,  അവന്റെ ചെയ്തികൾതൻ തനി പകർപ്പ്....  

യാത്ര...

പാതി മുറിഞ്ഞ വാക്കുകൾ ഓരോന്നിൽ   മരണം എന്ന ഒരു അവ്യക്‌ത ഭാവം  നിറഞ്ഞു കണ്ണിൽ നിന്നുതിർന്ന തുള്ളികൾ  കണ്ണുനീർ അല്ല എന്റെ രക്തമെന്നറിയുക പിന്നിട്ട വഴികളുടെ ഒടുക്കം അറിയാതെ തുടരുന്നു യാത്ര മരണത്തിലേയ്ക്ക്.... 

യാഥാർത്ഥ്യം....

ജീവിതമെന്ന മഹാസാഗരമതിൽ ഒറ്റപ്പെട്ട തിരയിൽ അകപ്പെട്ട്  നീന്തി കയറുവാൻ ആകാതെ  മുങ്ങി താഴുന്ന ആഴത്തിലേയ്ക്ക്   പലവുരി ശ്രമമതിൽ കണ്ടുഞാൻ ഒരു തീരം കണ്ടു കണ്ണീർ തുളുമ്പി  അവിടേയ്ക്കു ചെന്നൂ പ്രതീക്ഷയോടെ   രക്ഷതേടി എത്തപ്പെട്ടതോ  എവിടെയെന്ന് അറിയാതെ ദിക്കുകൾ നാലും ചിതറിഉലഞ്ഞു  കൊടുംകാറ്റ് ആഞ്ഞങ്ങടിക്കുന്നു  അങ്  അകലെ  ഒരു കൂട്ടം ആളുണ്ട്  അടക്കിപ്പിടിച്ച തേങ്ങലും  കേട്ട് അവിടേക്കു ചെന്നു  എന്നെ തന്നെ ഞാൻ കാണുന്നു അവിടെ  ആരൊക്കെയോ ചേർന്ന്  എന്റെ ചേതനയറ്റ ശരീരം  ചിതയിലേയേക്ക് എടുക്കുന്നു    അറിയില്ല...  എപ്പോഴോ തുടങ്ങിയ ഒറ്റപ്പെടലിൽ എനിക്ക് കൂട്ടായ് വന്നത്  ഈ  മരണം തന്നെ എന്ന തിരിച്ചറിവ് ഞാൻ കണ്ടതു വെറും  സ്വപ്നമതെന്ന്  തിരിച്ചറിയുമ്പോൾ... ആർക്കും ആരുമില്ലെന്ന സത്യവും യാഥാർത്ഥ്യം തേടുന്നു....

ഒരു സങ്കൽപ്പം....

നിന്റെ കണ്ണുകളിലെ പ്രണയവും  നിന്റെ മനസിലെ നന്മയും  നിന്റെ ഹൃദയലയ താളവും  നിന്റെ മൊഴിയിലെ നാദവും  നിന്റെ ചുണ്ടിലെ പുഞ്ചിരിയും  നിന്റെ സൗഹൃദ സല്ലാപവും  ഒത്തുചേർന്ന് എന്നിൽ  നിറയുന്നോരെൻ  സങ്കല്പം   എന്നിലെ നിന്നെ തേടിയുള്ള യാത്രയും  ഇവിടെ തീരുന്നു  നിന്നെ കണ്ട നിമിഷംമുതൽക്ക്.....