വരപ്രസാദം...
അവന്റെ ഒരേ ഒരു ചോദ്യം. അതിനു അവൾ എന്ത് ഉത്തരം നൽകുവാനാണ്. ഉത്തരം ഇല്ലാത്ത ചോദ്യം അല്ലേ അല്ല. പക്ഷേ അവൾക്ക് ഉത്തരം ഇല്ല. അത്ര തന്നെ. അവനെ വിധിയെന്നോ, അതോ...നിധിയെന്നോ, അവൾ സങ്കല്പിക്കേണ്ടത്. അതിനും ഉത്തരമില്ലല്ലോ അവളുടെ പക്കൽ. പിന്നെ ഒരു കാര്യം. എപ്പോഴും പറയുന്നത് തന്നെ. അവൾക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടം ആണെന്ന്. അത് എന്താ അങ്ങനെ എന്ന് ചോദിച്ചാലും ഉത്തരം ഉണ്ടാകില്ല. അത് അങ്ങനെ ആയി പോയി. നിന്റെ വാക്കുകൾ ആണ് അവൾക്ക് ജീവൻ പകർന്നത്. നിന്നോട് ആരാധന ആണോ അവൾക്ക്. അതും അറിയില്ല. ഒന്നു മാത്രം നല്ല വെക്തമായി അറിയാം അവൾക്ക് നിന്നോട് ഒരുപാട് ഒരുപാട് ഇഷ്ടം ഉണ്ടെന്ന്. നീ അകന്നു പോകുമോ എന്നൊരു ഭയം. അറിയില്ല. അതാകുമോ അവളുടെ മൗനത്തിനു കാരണം. ഒരു പക്ഷെ അവൾക്ക് ഇതുവരെ ഇങ്ങനെ ഒരിഷ്ടം ആരോടും തോന്നിയിട്ടുണ്ടാവില്ല. നീ ഒരാൾ മാത്രമാണ്, അവൾക്ക് എപ്പൊഴോ നഷ്ടമായ അവളിലെ പുഞ്ചിരിയെ തിരികെ കൊണ്ടു വന്നത്. എവിടെയും ഒറ്റയ്ക്ക് നിന്ന് പൊരുതാൻ ഉള്ള ധൈര്യം കൊടുത്തതു....