ജീവിതമെന്ന മഹാസാഗരമതിൽ ഒറ്റപ്പെട്ട തിരയിൽ അകപ്പെട്ട് നീന്തി കയറുവാൻ ആകാതെ മുങ്ങി താഴുന്ന ആഴത്തിലേയ്ക്ക് പലവുരി ശ്രമമതിൽ കണ്ടുഞാൻ ഒരു തീരം കണ്ടു കണ്ണീർ തുളുമ്പി അവിടേയ്ക്കു ചെന്നൂ പ്രതീക്ഷയോടെ രക്ഷതേടി എത്തപ്പെട്ടതോ എവിടെയെന്ന് അറിയാതെ ദിക്കുകൾ നാലും ചിതറിഉലഞ്ഞു കൊടുംകാറ്റ് ആഞ്ഞങ്ങടിക്കുന്നു അങ് അകലെ ഒരു കൂട്ടം ആളുണ്ട് അടക്കിപ്പിടിച്ച തേങ്ങലും കേട്ട് അവിടേക്കു ചെന്നു എന്നെ തന്നെ ഞാൻ കാണുന്നു അവിടെ ആരൊക്കെയോ ചേർന്ന് എന്റെ ചേതനയറ്റ ശരീരം ചിതയിലേയേക്ക് എടുക്കുന്നു അറിയില്ല... എപ്പോഴോ തുടങ്ങിയ ഒറ്റപ്പെടലിൽ എനിക്ക് കൂട്ടായ് വന്നത് ഈ മരണം തന്നെ എന്ന തിരിച്ചറിവ് ഞാൻ കണ്ടതു വെറും സ്വപ്നമതെന്ന് തിരിച്ചറിയുമ്പോൾ... ആർക്കും ആരുമില്ലെന്ന സത്യവും യാഥാർത്ഥ്യം തേടുന്നു....