കിച്ചു എന്ന കൃഷ്ണജ..
ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. ഓണം ആയതുകൊണ്ട് പതിവിലും തിരക്കുണ്ട് ബീച്ചിൽ.ഓണപ്പാട്ടുകളും ആഘോഷത്തിന്റെ ആരവങ്ങളും വളരെ ഉച്ചത്തിൽ തന്നെ കേൾക്കാം.ആകെ സംഗീതമയമാർന്ന ഒരു നിശ. നോക്കെത്താ ദൂരത്ത് പരന്നുകിടക്കുന്ന വിണ്ണും അതിൽ നിറയെ നക്ഷത്ര കുഞ്ഞുങ്ങളും.കടൽ തീരം കാണാൻ ഒരുപാട് ആൾക്കാർ എത്തിയിട്ടുണ്ട്. അവിടെ എന്റെ കണ്ണുകളിൽ ഇടം നേടിയകാഴ്ച്ചമറ്റൊന്നായിരുന്നു. കണ്ടാൽ ആറുവയസ്സ് പ്രായം തോന്നിക്കുന്ന ഒരു കൊച്ചു മിടുക്കി. തീരത്ത് നിന്നും ചിപ്പികളും പെറുക്കി നടക്കുന്നു. അവളുടെ മറുകൈയ്യിലോ നൈട്രജൻ ബലൂണുകളും, അതവളുടെ കുഞ്ഞുകൈകളിൽ സുരക്ഷിതമായി ഇരുന്നു കാറ്റിനൊത്ത് താളം പിടിക്കുന്നു. പിന്നെയെപ്പോഴോ അവളുടെ ബലൂണുകൾ കൈവിട്ടുപോയപ്പോൾ ആ കുരുന്നു കണ്ണുകൾ അറിയാതെ എന്നിൽ പതിഞ്ഞു. അവളുടെ കണ്ണുകളിലെ ആ തീക്ഷണമായ ദുഃഖം എന്നെ വല്ലാതെ അലട്ടി. അറിയില്ല എന്തുകൊണ്ടെന്ന്. കുറച്ച് അകലെ നിന്നും ആ കുരുന്നിനെ നോക്കി ആരോ വിളിക്കുന്നു കൃഷ്ണജേ, കിച്ചൂ നീയിങ്ങു വരൂന്ന്. അവൾ അതൊന്നും ശ്രദ്ധിക്കാതെ തിരകളേ തഴുകിതലോടി. അവളുടെ കുഞ്ഞു കാലുകളെ ഉമ്മവച്ച് തിരകൾ ഒന്നൊന്നായി കടന്നുപോകുന്നു. തിരകൾ മത്സരിക്കുവാണോ അവളുട...