സൗഹൃദച്ചെപ്പ്..
വാക്കുകൾ കൊണ്ട് അവർണ്ണനീയമാണ് നിന്റെയീ സൗഹൃദം. കണ്ണുകൾ കൊണ്ട് കാണുന്നതും കാതുകൾ കൊണ്ട് കേൾക്കുന്നതും അതിലുപരി ഈ നിശബ്ദതയിൽ പോലും നിന്റെ സൗഹൃദം അറിയുവാൻ കഴിയുന്നുണ്ടെനിക്ക്.
ഇത്രയും തിരക്കേറിയ ജീവിതത്തിൽ മറ്റൊരാളെ കേൾക്കാൻ ആ വിലപ്പെട്ട സമയം നൽകുകയും, തന്നെകൊണ്ടാവും വിധം ഒരു വഴി പറഞ്ഞു കൊടുക്കാനും സാധിക്കുകയെന്നത് വളരെ ചുരുക്കം ചിലക്ക് മാത്രം കിട്ടുന്ന ഒരു കഴിവാണ്.
എന്തിനേം അതിന്റെ രീതിയിൽ കാണാനും നേരിടാനും ഉള്ള ഒരു ആത്മധൈര്യം നിന്റെയീ സൗഹൃദം കൊണ്ട്മാത്രം എനിക്ക് കിട്ടിയതാണ്. നിന്നോട് തോന്നുന്നത് ഒരു സൗഹൃദം മാത്രമല്ല, ബഹുമാനവും ആരാധനയും സ്നേഹവും ഒക്കെ തന്നെയുണ്ട്.
ജഗദീശ്വരന്റെ സൃഷ്ടികളിൽ വച്ച് ഏറ്റവും മഹത്വപൂർണ്ണമായ ഒന്നാണ് സൗഹൃദം. നിസ്സ്വാർത്ഥമായ ഒരു സൗഹൃദം ഇത് ആദ്യമായാണ്. നിന്നെ അറിയുന്നവർക്കെല്ലാം നീയെന്നത് നന്മകളും സ്നേഹവും വിശ്വാസവും എല്ലാം ഇഴച്ചേർന്ന ഒരു സൗഹൃദമാണ്.
നിയെന്ന സൗഹൃദം ഒരു മഞ്ഞുതുള്ളിപോലെയാണ് ആദ്യമായ് എന്റെ മനസ്സിൽ വന്ന് പതിച്ചത്. നിയെന്നത് എന്നെന്നും നിസ്സ്വാർത്ഥമായ് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സൗഹൃദച്ചെപ്പാണ്.
Beautiful picturization... Let that friendship be with you forever 👌👌👌
മറുപടിഇല്ലാതാക്കൂ🙏🙏
ഇല്ലാതാക്കൂ👌🏻👌🏻💜
മറുപടിഇല്ലാതാക്കൂസൗഹ്യദം എന്നത് കരുതലായി കൂട്ടായി എല്ലായിപ്പോഴും കൂടെ ഉണ്ടാവുന്നതല്ലേ, 👌💐
മറുപടിഇല്ലാതാക്കൂ