പോസ്റ്റുകള്‍

വള്ളിയാങ്കാവിലമ്മ

ഇമേജ്
ശ്രീ വള്ളിയാങ്കാവിലമ്മേ, എന്നുമെന്നെ കാത്തിടേണെ... എൻ ദുഃഖങ്ങൾക്കറുതി വരുത്തിടേണെ, എന്നുമെന്റെ കൂടെ ഉണ്ടാകണേ... നിൻ തിരു സന്നിധിയിൽ, ഈ ഞാനുമിന്നെത്തിനിൽപ്പൂ... കൈവിടാതെന്നെ നീയും, കാത്തു രക്ഷിക്കേണമമ്മേ... ആരുമില്ലാത്ത ഈ എനിക്കും, തുണയായിരിക്കയമ്മേ... എന്നും കൂടെ ഉണ്ടാകു അമ്മേ, എന്നെ നിന്നോട് ചേർത്തു നിർത്തീടു അമ്മേ...

നിനക്കായ്....

ഇമേജ്
നീ ദൂരയെങ്കിലും എൻ ഹൃദയം നിൻ അരികിലായ്, സ്പന്ദിക്കുന്നു നിനക്ക് മാത്രമായ് പ്രിയനേ... ഇന്നീ പുലർ വേള പോലും നിനക്കായ്‌ എഴുതുന്നു ആശംസകൾ, തൂവെള്ള ചാലിച്ച കോടമഞ്ഞിനാൽ... ഈ ലോകം നിനക്കായ്‌ നൽകിയ സമ്മാനം, എന്നെയും എന്റെ സ്നേഹവും നിനക്ക് മാത്രമായ്... നിനക്ക് തുണയായി നിൽക്കുന്നു ഞാനും, ഈ ജന്മവും വരും ജന്മങ്ങളും... ഇന്നീ ആനന്ദ വേളയിൽ നിനക്കായേകുന്നു, ഒരായിരം ജന്മദിന ആശംസകൾ...

വിജയദശമി..

ഇമേജ്
വീണാപാണി സരസ്വതിദേവീ, എന്നുമെൻ നാവിൽ വിളങ്ങിടേണേ...  ഉറവ വറ്റാത്തൊരു ജ്ഞാനമെന്നും,  എന്നിൽ കുടിയിരിക്കാൻ അനുഗ്രഹം തന്നിടേണേ...  അനുവാദമോടെ ഞാനീ ദശമി നാളതിൽ...  ദേവീ നിന്നക്കായി,  ഒരു വരികുറിക്കുന്നു ഞാൻ.... നിൻ തിരു സന്നിധിതന്നിലായ് ആദ്യക്ഷരം കുറിച്ചനാൾ, ഓർമ്മകളിൽ മിന്നി മറയുന്നു സാദരം... വിജയദശമി നാളും പുലർന്നു, നിൻ സന്നിധിയിൽ വിടരുന്നു കുരുന്നുകൾ തൻ ആദ്യാക്ഷര വിരുന്നും...

കാത്തിരിപ്പ്..

ഇമേജ്
എന്നുമെൻ മനസ്സിൽ തെളിയുന്ന വിളക്കാണ് നിന്റെ സ്നേഹവും സാമീപ്യവും. മനസ്സുകൊണ്ട് നീ കൂടെ ഉണ്ടെങ്കിലും, നമ്മൾ തമ്മിലുള്ള ഈ ദൂരം എന്നെ വല്ലാതെ അലട്ടുന്നുണ്ട്. ഈ ദൂരം എന്നിൽ ഭയവും സങ്കടവും ഒക്കെ ജനിപ്പിക്കുന്നു. നിന്റെ കൂടെ നിന്റെ അരികിൽ ഇങ്ങനെ സാങ്കൽപ്പികമായല്ല, നിന്നോടൊപ്പം യഥാർത്ഥമായ് ജീവിക്കണം സന്തോഷത്തോടെയും സമാധാന പരമായും. നമ്മുക്ക് ഒരുമിച്ചു സന്തോഷപൂർണ്ണമായി ജീവിക്കാൻ നിന്റെ വരവും കാത്ത് പ്രതീക്ഷയോടെ  കാത്തിരിക്കുന്നു ഞാൻ ഇവിടെ ഈ കൊച്ച് കേരളത്തിൽ.  എന്ന് സ്നേഹത്തോടെ നിന്റെ സ്വന്തം നിന്റെ മാത്രം പെണ്ണ്.. Gayathri Udayasankar

നിന്നോട് കൂടെ

ഇമേജ്
അറിയാതെ ഞാൻ വന്നു നിന്നിൽ, നിൻ മനമൊന്നു തൊട്ടു ഞാൻ മെല്ലേ... കുളിരേകുമഴകേ നിൻ സ്വരമൊന്നു കേൾക്കാൻ, കാത്തു നിൽക്കുന്ന ഞാൻ ഇവിടെയായി.. അകലെ നീ മറയല്ലേ, ദൂരേക്ക് പോകല്ലേ... എന്നും എനിക്കെന്റെ കൂടിടെയായി വരേണം, എന്നേക്കുമെന്നുടെ അരികിലായ് വേണം....