പോസ്റ്റുകള്‍

ആരണ്യം...

ഇമേജ്
എല്ലാജീവജാലങ്ങളേയും ഒരുപോലെ കണ്ട് സ്നേഹിക്കുന്ന പ്രകൃതിയുടെ വശ്യതയുടെ വന്യ സ്വരൂപം ആണ് കാനനം. നമ്മൾ മനുഷ്യർക്ക് തങ്ങളുടെ വീട് എത്ര പ്രിയപ്പെട്ടതാണോ അതുപോലെ തന്നെ പക്ഷിമൃഗാദികളുടെ ഏറ്റവും പ്രിയപ്പെട്ട വാസസ്ഥലം ആണ് ആരണ്യം. വേനൽ കാലങ്ങളിൽ വനത്തിന് തീയിട്ടും കാനനം കയ്യേറാൻ ശ്രമിക്കുന്നവരുടെ ഈ കാലത്തിൽ നാം എന്തിനു വേണ്ടിയാണ് എല്ലാ വർഷവും ലോക വനദിനം ആഘോഷിക്കുന്നത്. മനുഷ്യന്റെ ചെയ്തികൾ എല്ലാം ഒരു ദിവസം അവനു തന്നെ വിനയാകും. നമ്മളെ പോലെ സ്വാതന്ത്ര്യത്തോടെ പക്ഷിമൃഗാദികളേയും ജീവിക്കാൻ അനുവദിച്ചുകൂടെ. എന്ത്‌ ന്യായം ആണല്ലേ, നമ്മുടെ കൂടെ ഉള്ളവരുടെ സ്വത്തുക്കൾ പോലും നമ്മൾ വെട്ടിപിടിക്കാൻ ശ്രമിക്കുമ്പോൾ പിന്നെ കരുണയുടെ ഒരു കണിക പോലും ആരിലും ഇല്ല എന്നതാണ് യാഥാർഥ്യം. ഇനിയും സമയം ഉണ്ട്‌  മാറി ചിന്തിക്കുവാൻ, ആ ജീവജാലങ്ങളുടെ സന്തോഷത്തെ കെടുത്താതെ ഇരുന്നൂടെ നമ്മുക്ക്. അവരിലൂടെ ആരണ്യം എന്നത് ഒന്ന് നോക്കി കാണാം നമ്മുക്കേവർക്കും. "സ്വർഗ്ഗമാണിവിടം ഈ അടവിയിൽ ഞങ്ങൾ, സ്വച്ഛമായി വാഴുന്നു നാളുകളേറെയായി... അരുവികൾ ചോലകൾ ഏവരും ചേർന്നങ്ങ്, ഒഴുകുന്നു പുഴപോലെ ഈ വല്ലരത്തിൽ... പണ്ടേക്ക് പണ്ടേ പക്ഷിമൃഗാദികൾ...

ആ ചിരിയിൽ..

ഇമേജ്
കുഞ്ഞിൻ കൈവളകൾ പതിയേ കിലുങ്ങവേ, അവളേ തലോടി വന്നെത്തിടുന്നു  മന്ദ മാരുതൻ... എന്തിനേറെ ഇഷ്ടം കൂടുവാൻ അവളോടായ്, വന്നെത്തിടുന്നു താരകങ്ങൾ നിരനിരയായി... കാത്തിരുന്ന കാൽത്തളയുടെ കൊഞ്ചൽ കേട്ട്, ഓടിയെത്തി നിലാവൊളിയും... വാനിൽ നിന്നും മഴത്തുള്ളികൾ, മെല്ലെ വീഴുന്നവളുടെ കവിൾതടത്തിൽ... ഏതോ മരച്ചില്ലയിൽ നിന്ന മൊട്ടുകളെല്ലാം, അന്ന് പൂക്കളായ് വിടർന്നു... സുഗന്ധം പരത്തുന്നു, അവളുടെ നറുപുഞ്ചിരി കാണുവാൻ മാത്രമായ്...

മാമ്പഴത്തറ...

ഇമേജ്
പ്രികൃതിയോട് കൂട്ട് കൂടി ഞാനൊരു യാത്ര പോവുകയാണ്. സൂര്യകിരണങ്ങൾ പോലും പതിക്കാൻ മടിക്കുന്ന കാനന വീഥികൾ കടന്നുവേണം അവിടെ ചെല്ലുവാൻ. ഇത് പറയുമ്പോൾ മനസ്സിൽ നേരിയ ഭയവും ഉണ്ട് താനും. എന്തെന്നാൽ, ഏത് നിമിഷവും കാട്ടാന കൂട്ടങ്ങളും മറ്റു വന്യമൃഗാദികളും അവിടെ എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. പച്ചപ്പിൽ മുങ്ങിനിൽക്കുന്ന പ്രകൃതിയെ അതിമനോഹരിയാക്കുന്ന ചെറുതോടുകളും മനസ്സിന് കുളിർമ നൽകുന്ന ഒരു കാഴ്ച തന്നെയാണ്. നമ്മുടെ കൊല്ലം നാടിന്റെ ഹൃദയസ്പന്ദനം പോലെ നിലകൊള്ളുന്ന   കൊല്ലം തിരുമംഗലം ദേശീയപാതയിൽ കഴുതുരുട്ടിയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് 15 കി.മീറ്റർ യാത്ര ചെയ്താൽ നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന മാമ്പഴത്തറയിൽ എത്തുവാൻ സാധിക്കും. വിസ്മയങ്ങൾ നിറഞ്ഞ ഒരു യാത്രയാണ്. ജീവിതത്തിന്റെ കൂരിരുട്ടിൽ മുങ്ങി താണ് പോകുന്ന ഏതൊരാളേയും ഭക്തിയുടെ കിരണങ്ങൾ കൊണ്ട് വെളിച്ചത്തിലേക്ക് എത്തിക്കുന്ന വളരെ വളരെ പഴക്കം ചെന്ന മാമ്പഴത്തറ ദേവിയുടെ വാസസ്ഥലതേക്കുള്ളത്. കല്ലുകൾ കൊണ്ട് നൂറ്റാണ്ടുകൾക്ക് മുന്നേ നിർമ്മിതമായ ഈ ക്ഷേത്രം ഇന്നും ആ പൈതൃകത്തോടെ തന്നെ നിലനിൽക്കുന്നു.  മാമ്പഴത്തറ പുഷ്കല ദേവീക്...

ഒരു കാടിന്റെ കഥ..

ഇമേജ്
ഒരു കാട്ടിൽ കുറേ പക്ഷികളും മൃഗങ്ങളും ഉണ്ടായിരുന്നു. അവരുടെ എല്ലാം ആഗ്രഹം അവരുടെ നേതാവായി ഒരു സിംഹം വരണമെന്നായിരുന്നു. എന്നാൽ ആ കാടിന് സിംഹങ്ങൾക്ക് ജീവിക്കുവാൻ പറ്റുന്ന കാലാവസ്ഥ ആയിരുന്നില്ല. തങ്ങൾക്ക് നേതാവായി ആരും തന്നെ ഇല്ലല്ലോ എന്ന സങ്കടം ആ കാട്ടിലുള്ള എല്ലാ പക്ഷിമൃഗാദികൾക്കും ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കെ അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും കുറേ മനുഷ്യർ അവിടേക്ക് ചെക്കേറുവാൻ തുടങ്ങി. ആദ്യമൊക്കെ കുടിൽ കെട്ടി കൃഷി ചെയ്തു. അവരുടെ പുതിയ കൃഷി ഇടങ്ങളിലേക്ക്  പക്ഷിമൃഗാദികളേ ആകർഷിക്കുവാൻ തുടങ്ങി. ആ മനുഷ്യർ വച്ച കെണികളിൽ ആ കാട്ടിലുള്ള പല പക്ഷികളുടേയും മൃഗങ്ങളുടേയും ജീവൻതന്നെ പൊലിയാൻ കാരണമായി. തങ്ങളുടെ കൂട്ടത്തിലുഉള്ള പലരേയും കാണാൻ ഇല്ലെന്നറിഞ്ഞു എല്ലാവരും വിഷമത്തിലായ്. അങ്ങനെ ഒരു ദിവസം ആ കാട്ടിലുള്ള പക്ഷിമൃഗാദികൾ എല്ലാരും ഒത്തുചേർന്ന് ഉൾകാടിനുള്ളിൽ ഉള്ള മഹാദേവന്റെ ക്ഷേത്രത്തിലേക്ക് പോയി. അവിടെ ഭഗവാനെ പൂജിച്ചിരുന്നത് ഒരു വേടനും കുടുംബവും ആയിരുന്നു. വേടന്മാരെങ്കിലും ഗ്രാമത്തിലുള്ള ആൾക്കാരുടെ വക്രബുദ്ധി ഒന്നും അവർക്കാർക്കും തന്നെ ഉണ്ടായിരുന്നില്ല. അവർക്ക് എല്ലാം തന്നെ പക്ഷിമൃഗാദികളോ...

കണ്ണന്റെ മീര...

ഇമേജ്
കവലയിലെ ആൽമരത്തിന്റെ അടുത്താണ് ബസ്സ്റ്റോപ്പ്‌. എന്നും ആ വഴി ഒരു കൊച്ചുപെൺകുട്ടി അവളുടെ അച്ഛനോടൊപ്പം ആൽമരച്ചുവട്ടിൽ എത്തും.ഒരു സഞ്ചിയും തൂക്കി കൈകൾ നിറയെ കുപ്പിവളകൾ അണിഞ്ഞു കാലിൽ കിലുകിലെ ശബ്‌ദിക്കുന്ന കൊലുസുകളും ഇട്ട് വരുന്നത് കാണാൻ തന്നെ നല്ല ചേലാണ്. സഞ്ചിയിൽ നിന്നും കുറേ മൺപ്രതിമകൾ നിരത്തിവയ്ക്കും ആലിൻ ചുവട്ടിൽ. അവളുടെ പേരോ നാടോ ഒന്നും അറിയില്ല. എല്ലാരും നാടോടികൾ എന്ന് വിളിക്കുന്നത് കേൾക്കാം. ഇന്നവൾ നീലപ്പട്ടുടുത്ത് കണ്ണെഴുതി പൊട്ടും വച്ച് കാർമുകിൽ ചുരുളുപോലുള്ള മുടിയിൽ ചെണ്ടുമല്ലിപ്പൂക്കൾ ചൂടി കാതിൽ കമ്മലും കഴുത്തിൽ മാലയും ചേലോടെ കൊഞ്ചുന്ന വളകൾ അണിഞാണ് വരവ്. ഇന്നവളുടെ അച്ഛന്റെ കൈയ്യിൽ ആണ് സഞ്ചി. എന്നും വരുന്നത് പോലെ അല്ല. നല്ല ഭാരം ഉണ്ട് അത് കണ്ടാൽ തന്നെ നമ്മുക്ക് മനസ്സിലാകും. പതിവുപോലെ സഞ്ചിയിൽ നിന്നും പ്രതിമകൾ ഓരോന്നായി എടുത്ത് വച്ചു തുടങ്ങി. ഇന്ന് കുറേ ഏറെ  പലവർണ്ണങ്ങൾ നിറഞ്ഞ പ്രതിമകളാണ്. എല്ലാവരും പുതിയ വർണ്ണങ്ങൾ കണ്ട് കൂട്ടം കൂടി ചെല്ലുവാൻ തുടങ്ങി, കൂട്ടത്തിൽ ഞാനും. പലരും പല വർണ്ണ പ്രതിമകളും വാങ്ങി.എന്നാൽ എന്റെ കണ്ണുകൾ തടഞ്ഞത് ആ കൊച്ചു പെൺകുട്ടിയുടെ കൈയ്യിൽ ഇരുന...