പോസ്റ്റുകള്‍

അമ്പനാട്..

ഇമേജ്
പ്രകൃതിയെ വശ്യ സുന്ദരിയായി അണിയിച്ചൊരുക്കി സഹ്യന്റെ താഴ്‌വരയില്‍ ആരേയും മോഹിപ്പിക്കുന്ന അഴകോടെ അവൾ. ആ മനോഹാരിത കൺകുളിർക്കെ കാണുവാനും കോടമഞ്ഞിൽ മുങ്ങി നിവർന്നു കുഞ്ഞിളം കാറ്റിന്റെ താളം പിടിച്ചും പാറി പറന്നു നടക്കുന്ന കുഞ്ഞ് പൂമ്പാറ്റകൾ. അരുവികൾ മൂളി പാട്ടുകൾ പാടുമ്പോൾ കൂടെ അതേറ്റു പാടിയും ആടിയും ഉത്സാഹത്തോടെ മുളംതണ്ടുകൾ. കൂടെ ചെറു വെള്ളച്ചാട്ടങ്ങളും ആമ്പൽക്കുളങ്ങളും താമരക്കുളങ്ങളും അവളുടെ മനോഹാരിത കൂട്ടുന്നു. അവളെപ്പോഴും നമ്മുക്ക് തണലായി കണ്ണുകൾക്ക് ഉൾകുളിരേകി നിലകൊള്ളുന്ന പ്രകൃതിയുടെ സ്വത്ത്. അവൾ ആരെന്നല്ലേ, പച്ചപ്പട്ടണിഞ്ഞു  ഗ്രാമ്പുവിന്റെ ഗന്ധവും തൂവി ഓറഞ്ചിന്റെ നിറവുമായ് ഏവരുടേയും ഹൃദയം കവർന്നെടുക്കുന്ന നമ്മുടെ കൊല്ലത്തിന്റെ സ്വന്തം അമ്പനാട്..

നീവന്ന നാൾ...

ഇമേജ്
ചൈത്രനിലാവിനെ തൊട്ട് തലോടി, മേടപുലരി വിടർന്നേ പൂരപ്പൊലിമയോടെ... കണിവയ്ക്കാൻ കൊന്നപ്പൂവുകളെത്തി, കണിയെല്ലാം അച്ഛനൊരുക്കി.. ചിരിതൂകി അമ്പാടി കണ്ണനൊരുങ്ങി, ഏവർക്കും കണികണ്ടുണരാൻ ഗുരുവായൂരെന്നപോലെ...  കാത്തിരുന്നൊരമ്മതൻ മടിത്തട്ടിലായി, കൈനീട്ടമായൊരുണ്ണി പിറന്നേ... ശ്രേഷ്ഠമായൊരു ദിനമതിൽ വന്നു, നിനുവെന്നൊരു പേര് വിളിച്ചു... കണികാണും നാളതിലെന്നും, അന്നിവിടെ പിറന്നാളിൻ സദ്യയൊരുങ്ങും...

ശ്രീ ലക്ഷമീവരാഹം...

ഇമേജ്
ശ്രീ പദ്മതീർത്ഥത്തിൻ അരികിലായ് കുടികൊള്ളും, ലക്ഷമീ സമേധനായ് ശ്രീ വരാഹം... എന്നും മനസ്സിനെ ആർദ്രമാക്കും, ഈ നാലമ്പലം സുവർണ്ണ കൊടിയുമേന്തി... മീനത്തിൽ ഉത്സവഘോഷങ്ങളായി, എങ്ങും അനുഗ്രഹ വർഷിതമായി... അയ്യായിരമാണ്ട് പഴമയേറും, ഈ ക്ഷേത്രമോ അനന്തപുരിക്ക് സ്വന്തം... വിളിച്ചാൽ വിളിപ്പുറത്തെത്തുമല്ലോ, ശ്രീ ലക്ഷമീവരാഹ മൂർത്തിയെന്നും...

തീരങ്ങളുടെ രാജകുമാരി..

ഇമേജ്
വെള്ളിമേഘങ്ങൾ പാറി പറക്കുന്നു, നിൻ മടിത്തട്ടിലായി വന്നു ചേക്കേറുവാൻ.. ദേശിങ്ങനാടിന്റെ ഓമനതിങ്കളോ, വന്നുനിൻ ചാരത്തു തീരങ്ങൾ തേടി... പ്രാചീനതയുടെ മുതൽകൂട്ടുമായി, ചരിത്രമുറങ്ങുന്നു ഗോവൻ നഗരികൾ... വർണ്ണങ്ങൾ വിതറുന്നൂ ചിപ്പികളോരോന്നും, സമുദ്രതീരങ്ങൾ സാക്ഷിയായ് നിൽക്കവേ... സംവത്സരങ്ങൾ കഴിഞ്ഞാലുമിനിയും, പ്രീയമേറിടും നിന്നരികിലെത്താൻ... നിന്നിലൊരായിരം വിസ്മയച്ചെപ്പുകൾ, അതാവോളമറിയാൻ ഈ വിനോദയാത്രയും...

പുഞ്ചിരി...

ഇമേജ്
ഇന്നലെയിലെങ്ങോ ഞാനറിയാതെ, നിൻ സ്മിതമെന്നിൽ പതിഞ്ഞു... തിളങ്ങും നക്ഷത്രങ്ങൾ പോലവേ, അതെന്നിൽ ആദ്യമായ് വന്നുനിറഞ്ഞു... അറിയില്ല നീ ആരെന്നുമെങ്കിലും, അറിയാതെ മനസ്സോ തിരയുന്നു ആ പുഞ്ചിരിയെന്നിൽ... പകലൊളി പോലെങ്ങും നിറയവേ, സ്നേഹമേ നിൻ പുഞ്ചിരിയിന്ന്... അത്ര മനോഹരമാണാസ്മിതം, നിറക്കുന്നു ഗുരുവായൂരുണ്ണിതൻ ഓർമ്മകളെന്നിൽ...