പോസ്റ്റുകള്‍

നീവന്ന നാൾ...

ഇമേജ്
ചൈത്രനിലാവിനെ തൊട്ട് തലോടി, മേടപുലരി വിടർന്നേ പൂരപ്പൊലിമയോടെ... കണിവയ്ക്കാൻ കൊന്നപ്പൂവുകളെത്തി, കണിയെല്ലാം അച്ഛനൊരുക്കി.. ചിരിതൂകി അമ്പാടി കണ്ണനൊരുങ്ങി, ഏവർക്കും കണികണ്ടുണരാൻ ഗുരുവായൂരെന്നപോലെ...  കാത്തിരുന്നൊരമ്മതൻ മടിത്തട്ടിലായി, കൈനീട്ടമായൊരുണ്ണി പിറന്നേ... ശ്രേഷ്ഠമായൊരു ദിനമതിൽ വന്നു, നിനുവെന്നൊരു പേര് വിളിച്ചു... കണികാണും നാളതിലെന്നും, അന്നിവിടെ പിറന്നാളിൻ സദ്യയൊരുങ്ങും...

ശ്രീ ലക്ഷമീവരാഹം...

ഇമേജ്
ശ്രീ പദ്മതീർത്ഥത്തിൻ അരികിലായ് കുടികൊള്ളും, ലക്ഷമീ സമേധനായ് ശ്രീ വരാഹം... എന്നും മനസ്സിനെ ആർദ്രമാക്കും, ഈ നാലമ്പലം സുവർണ്ണ കൊടിയുമേന്തി... മീനത്തിൽ ഉത്സവഘോഷങ്ങളായി, എങ്ങും അനുഗ്രഹ വർഷിതമായി... അയ്യായിരമാണ്ട് പഴമയേറും, ഈ ക്ഷേത്രമോ അനന്തപുരിക്ക് സ്വന്തം... വിളിച്ചാൽ വിളിപ്പുറത്തെത്തുമല്ലോ, ശ്രീ ലക്ഷമീവരാഹ മൂർത്തിയെന്നും...

തീരങ്ങളുടെ രാജകുമാരി..

ഇമേജ്
വെള്ളിമേഘങ്ങൾ പാറി പറക്കുന്നു, നിൻ മടിത്തട്ടിലായി വന്നു ചേക്കേറുവാൻ.. ദേശിങ്ങനാടിന്റെ ഓമനതിങ്കളോ, വന്നുനിൻ ചാരത്തു തീരങ്ങൾ തേടി... പ്രാചീനതയുടെ മുതൽകൂട്ടുമായി, ചരിത്രമുറങ്ങുന്നു ഗോവൻ നഗരികൾ... വർണ്ണങ്ങൾ വിതറുന്നൂ ചിപ്പികളോരോന്നും, സമുദ്രതീരങ്ങൾ സാക്ഷിയായ് നിൽക്കവേ... സംവത്സരങ്ങൾ കഴിഞ്ഞാലുമിനിയും, പ്രീയമേറിടും നിന്നരികിലെത്താൻ... നിന്നിലൊരായിരം വിസ്മയച്ചെപ്പുകൾ, അതാവോളമറിയാൻ ഈ വിനോദയാത്രയും...

പുഞ്ചിരി...

ഇമേജ്
ഇന്നലെയിലെങ്ങോ ഞാനറിയാതെ, നിൻ സ്മിതമെന്നിൽ പതിഞ്ഞു... തിളങ്ങും നക്ഷത്രങ്ങൾ പോലവേ, അതെന്നിൽ ആദ്യമായ് വന്നുനിറഞ്ഞു... അറിയില്ല നീ ആരെന്നുമെങ്കിലും, അറിയാതെ മനസ്സോ തിരയുന്നു ആ പുഞ്ചിരിയെന്നിൽ... പകലൊളി പോലെങ്ങും നിറയവേ, സ്നേഹമേ നിൻ പുഞ്ചിരിയിന്ന്... അത്ര മനോഹരമാണാസ്മിതം, നിറക്കുന്നു ഗുരുവായൂരുണ്ണിതൻ ഓർമ്മകളെന്നിൽ...

അതിജീവനം...

ഇമേജ്
നേരമേറെയായ് നിദ്രയും വന്നീല്ല, മനസ്സോ കനൽപോലെ നീറുന്നു... ചിലനേരം ഓർമ്മകൾ കെടുതിയായ്, കാലം തീർത്ത വഴിയേ നടക്കവേ... തോരാതെ പെയ്യുന്നൂ, കദനങ്ങളിപ്പോഴും... വീണ്ടുമൊരു കിരണമായി, നീ വന്നെത്തിയെന്നിലായ്... അറിയാതെ അറിയുന്നു, നീയെന്നെയെന്നും... എനിക്ക് നീയിന്ന്,  അതിജീവനത്തിന്റെ താളുകൾ...