നീവന്ന നാൾ...
ചൈത്രനിലാവിനെ തൊട്ട് തലോടി, മേടപുലരി വിടർന്നേ പൂരപ്പൊലിമയോടെ... കണിവയ്ക്കാൻ കൊന്നപ്പൂവുകളെത്തി, കണിയെല്ലാം അച്ഛനൊരുക്കി.. ചിരിതൂകി അമ്പാടി കണ്ണനൊരുങ്ങി, ഏവർക്കും കണികണ്ടുണരാൻ ഗുരുവായൂരെന്നപോലെ... കാത്തിരുന്നൊരമ്മതൻ മടിത്തട്ടിലായി, കൈനീട്ടമായൊരുണ്ണി പിറന്നേ... ശ്രേഷ്ഠമായൊരു ദിനമതിൽ വന്നു, നിനുവെന്നൊരു പേര് വിളിച്ചു... കണികാണും നാളതിലെന്നും, അന്നിവിടെ പിറന്നാളിൻ സദ്യയൊരുങ്ങും...