പോസ്റ്റുകള്‍

അവസ്ഥ..

ഒറ്റപെട്ട പ്രണയം, എന്തിനോടാണെന്ന ചോദ്യം? ഉത്തരമില്ലാത്ത, കടംകഥ പോലെയിന്നും.... ഒറ്റപ്പെടലിന്റെ മധുരം നുകർന്ന, ബാല്യവും കൗമാരവും വേറിട്ടു നിൽക്കുന്നു... ഈ യൗവനവും കടന്നങ്ങു പോകുന്നു, നീയോ മാറ്റാർക്കോ വേണ്ടി ഭാരംചുമക്കുന്നു.... ഒടുവിൽ നീ ക്ഷീണിതനായി, വാർദ്ധക്യത്തിൽ എത്തിനിൽക്കുമ്പോൾ... എന്ത് പറയുവാൻ കഴിയുമാവസ്ഥയേ, ഞാൻ മറന്നു പോയി സ്വയം ജീവിക്കുവാൻ...  മറ്റല്ലാതെ ഒന്നുമിനി, പറയുവാനാവില്ല...

വൃശ്ചികപ്പുലരി..

ഇമേജ്
വൃശ്ചിക പുലരിയെ പാവനമാക്കുന്നു, ശബരി ഗിരീശ്വര നാമജപങ്ങളാൽ... ഏഴര വെളുപ്പിനെന്നും മനസ്സോടെ, തെളിക്കുന്ന വിളക്കിൽ... വിടരുന്നു ജ്യോതിയായ് നമ്മൾതൻ, മണികണ്ഠ സ്വാമിയാം അയ്യപ്പൻ... തത്ത്വമസിപ്പൊരുൾ തേടുന്ന മനുഷ്യരിൽ, കുടികൊള്ളും ഈശ്വര ചൈതന്യപൊരുളായ് കലിയുഗവരദൻ... മണ്ഡല കാലം തുടങ്ങുന്ന ദിനമിന്ന്, എങ്ങും മുഴങ്ങുന്നു അയ്യപ്പ നാമസങ്കീർത്തനങ്ങൾ...

നിശബ്ദം

ഇമേജ്
നീ പറയുന്ന വാക്കുകളിൽ കൂടിയാണ് അവളെ ഞാൻ ആദ്യമായി അറിയുന്നത്. തന്നിൽ നിന്നും പാതി വഴിയിൽ എവിടെയോ വച്ച് അടർന്നു മാറി പോയിട്ടും എത്ര ഏറെ സ്നേഹിക്കുന്നു നീ അവളെ. സ്നേഹത്തിൽ വിശ്വാസം ഉള്ളവർക്ക് പോലും അംഗീകരിക്കാൻ പറ്റാത്ത ഒരു കാര്യം തന്നെയാണത്. നീ ആരെന്നും എന്തെന്നും  അറിയുന്നതും നീ  അവളെക്കുറിച്ച് പറയുന്ന വാക്കുകളിലൂടെ തന്നെ ആണ്. നിന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ച് നിന്നെ വേണ്ടെന്ന് വെച്ച് പോയവരോട് പോലും നിനക്ക് സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളൂ. നിന്നെക്കുറിച്ച് ഒരു നിമിഷം പോലും ഇല്ല ഞാൻ ഓർക്കാത്തത്. ഏറെ പരിചയം പോരാ നമ്മൾ തമ്മിൽ. എന്നിരുന്നാൽ കൂടിയും ഒന്ന് മാത്രം ഞാൻ പറയാം, നിന്നെ കണ്ട നാൾ മുതൽ തുടങ്ങിയ ഇഷ്ടം ആണ്. അതിലുപരി ആരാധനയും ബഹുമാനവും ആണ്. എന്നിരുന്നാലും അർഹത ഇല്ലാത്ത ഒരാൾക്ക് സ്നേഹം കൊടുത്തിട്ട്, അവരത് തിരസ്കരിച്ചതിൽ മനംനൊന്ത്, നിന്നെ സ്നേഹിക്കുന്നവരെ മനസ്സിലാക്കാതെ പോകുന്നതും വളരെ കഷ്ടം ഉള്ള കാര്യം തന്നെയാണ്. ആദ്യ കാഴ്ച അത്ര മതിപ്പുളവാക്കുന്നത് അല്ലെങ്കിൽ പോലും, പിന്നീട് ഒന്നും ശെരിയാകില്ല എന്ന് കരുതുന്നതുപോലും  എന്തുകൊണ്ടെന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകു...

താരകം

ഇമേജ്
കടൽ വളരെ ശാന്തമാണ്. ഈ ത്രിസന്ധ്യാവേളയിൽ വെറുതെ ഒന്ന് നടക്കാൻ ഇറങ്ങിയതാണ് അവൾ ഈ തീരത്തിലൂടെ. കാഴ്ച്ചകൾ ഏറെയുണ്ട്. പക്ഷേ പലതും നേർക്കാഴ്ച്ചകൾ അല്ല. കുറേ പേർ അങ്ങിങ്ങായിരുന്ന് സംസാരിക്കുന്നു, ചിലരൊക്കെ കടലിന്റെ അരുകിൽ പോയി നിന്ന് തിരകളെ ആസ്വദിക്കുന്നു. കുട്ടികളുടെ കളി ചിരിയൊക്കെ കേൾക്കാം പല ഭാഗത്തുനിന്നും. ഇരുൾ വീണു തുടങ്ങിയിരിക്കുന്നു, അപ്പോഴേക്കും ചെറു പീടികകൾ ഒക്കെ സജീവമായി തുടങ്ങിയിരിക്കുന്നു. അതിലുപരി കാഴ്ച്ചക്കാരുടെ എണ്ണവും കൂടുന്നു. ഇന്ന് പൗർണ്ണമിയാണ്. മഴയുടെ നനുത്ത സ്പന്ദനം കേൾക്കാം തഴുകി തലോടുന്ന ഇളം കാറ്റതിൽ. എങ്കിലും പാടേ നിലാവെളിച്ചം തൂകി നിൽക്കുന്നൊരമ്പിളി അറ്റത്ത്. പിന്നെ വിസ്മയക്കാഴ്ച പകരുന്ന താര നിരകളും. നോക്കെത്താ ദൂരത്ത് അവളുടെ കണ്ണുകൾ ആരെയോ തിരയുന്നു. പക്ഷേ ആ കാഴ്ച്ച ആപൂർണ്ണമാണ്. അവളുടെ കണ്ണിൽ നിന്നും അടർന്നു വീഴുന്ന ഓരോ തുള്ളിയും അവളുടെ കാഴ്ച്ചകളെ മങ്ങൽ ഏൽപ്പിക്കുന്നു. അവൾ എന്തിലേക്കോ നടന്ന് അടുക്കുകയാണ്. ആരൊക്കെയോ അവളെ വിളിക്കുന്നുണ്ട്, പക്ഷേ ഒന്നിനും ഒരു വ്യക്തതയില്ല. പക്ഷേ അവളിൽ ഒരു പുഞ്ചിരി നിറഞ്ഞു, ആ കണ്ണുകൾ എന്നേക്കുമായി നിശ്ചലമായ്. ആൾക്കൂട്ടത്തിൽ നിന...

നിനവ്

നിൻ മിഴികളിൽ, നിറയുന്ന സ്വപ്‌നങ്ങളൊക്കെയും.... എന്നിൽ പാറി പറക്കണം, ചിത്രശലഭങ്ങളേ പോലെയെന്നേയ്ക്കുമായ്..... നിൻ ചുണ്ടിൽ വിടരുന്ന, പുഞ്ചിരികളെല്ലാം.... കൺനിറയെ കാണണം, നിൻ കൂടെ നിന്നെന്നുമേ.... മിന്നിമറയുന്നൊരാ ദുഃഖങ്ങളെല്ലാം, നിന്നിൽ നിന്നങ്ങടർന്നു പോകണം.... ജീവിതമാകുന്ന തീരത്തിൽ, നീവന്നുവെൻ ചാരെ.... ഞാൻ പോലുമറിയാതെ, നീയെന്നിൽ ലയനമായി നിൽക്കുമ്പോൾ.... നിറമുള്ളൊരു ജീവിതം നിൻ കൂടെ, യാഥാർഥ്യം ആകണം.... നീയെന്നതും എന്റെ പ്രതീക്ഷ തന്നെ, എന്റെ കണ്ണനെ പോലെ....