പോസ്റ്റുകള്‍

ആദ്യം...

കടൽ കാറ്റിന്റെ സ്പന്ദനം തന്നിലായി,  ചാഞ്ഞങ്ങുറങ്ങുന്ന  കുങ്കുമസന്ധ്യയും..  കുഞ്ഞിളം പാദസരത്തിന്റെ താളലയത്തിൽ,   ചിഞ്ചിലം നൃത്യമാടുന്ന തിരകൾ തൻ കൂട്ടവും.. എന്തു ചന്ദമാണീ കാഴ്ച കണ്ണിന്..  അതിലേറെ കൗതുകം നിന്റെ ഈ കുഞ്ഞുകൈകളെ ചേർത്തു പിടിക്കുന്നൊരച്ഛനെ കാണുമ്പോൾ.. നീ ചെയ്ത പുണ്യം അതല്ലാതെ,  മറ്റെന്തു പറയുവാൻ.. ഈ അസ്തമയ സന്ധ്യയും തീരവും കടലമ്മയും പിന്നെ ഈ കടൽകാറ്റും സാക്ഷി... നിന്റെയീ ആദ്യ കുഞ്ഞുകാൽവെയ്പ്പുകൾക്ക്..   

നിധി....

ആരും ഇല്ലല്ലോ!  എന്ന് ഒന്ന് ചിന്തിച്ചു തുടങ്ങുമ്പോഴേയ്ക്കും എത്തിടും, എവിടെ നിന്നോയെന്തൊ. ഈശ്വരന് മാത്രം അറിയാം ഇത് എങ്ങനെ എന്ന്.  കൂടെപിറന്നില്ലേലും കൂടെപ്പിറപ്പായിതന്നെ നിലകൊള്ളുന്ന ഒരാൾ എങ്കിലും ഉണ്ടാകും നമ്മുക്കേവർക്കും.  അതുപോലെ, കൂടെപിറക്കാതെ തന്നെ എന്റെ കൂടെപ്പിറപ്പായി മാറിയ ഒരു ചങ്ങാതിയാണെന്നേ നിധി. തല്ലുകൂടാനും,  വഴക്കുപിടിക്കാനും,  പിന്നെ സങ്കടങ്ങൾ പങ്കിടാനും,  പിന്നെ എന്റെ തല്ലുകൊള്ളിത്തരങ്ങൾക്കൊക്കെ കൂട്ടുനിൽക്കാനും,  എത്ര ദേഷ്യം പ്രകടമാക്കിയാലും അതിനെയൊക്ക നിസാരമായി കണ്ട് വീണ്ടും വീണ്ടും കൂട്ട് കൂടാൻ വരുന്ന ഒരാൾ. എത്ര തന്നെ നീരസം തോന്നുംവിധം ഞാൻ സംസാരിച്ചാലും, തിരികെ സ്നേഹത്തോടെ അല്ലാതെ ഒരു ഒരുവാക്കുപോലും എന്നോട് പറഞ്ഞിട്ടില്ല ഇതുവരെ. ഒരുപക്ഷെ എല്ലാവരും എന്നെ ഒറ്റപ്പെടുത്തും എന്ന് മുന്നേ കണ്ട ഈശ്വരൻ തന്നെയാകും നിധിയെ എന്റെ അരികിൽ എത്തിച്ചത്. നീ നൽകുന്ന സ്നേഹത്തിന്,  നിനക്ക് എന്നോടുള്ള കരുതലിന് ഞാൻ എന്നും നിന്നോട് കടപപ്പെട്ടിരിക്കും. അറിയില്ല,  നീ എനിക്ക് ഏതു ജന്മത്തിന്റെ പുണ്യമെന്ന്. വഴിയറിയാതെ ഞാൻ ജീവിതത്തിന്റെ  മുന്നിൽ പകച...

യാത്രമൊഴി....

ധനുമാസമഴയതിൽ നനയവേതനിയെ ഞാൻ കണ്ടു മിന്നൽ പിണരിനാൽ,  നിശീഥിനി തന്നിലായ് പുൽകുന്നആർദ്രമീ തെന്നലെൻ,  കൊച്ചു പൂന്തോട്ടത്തെ മെല്ലെ തലോടവേ...  മുറ്റത്തെ പിച്ചിയും പനിനീർദളങ്ങളും  അടർന്നങ്ങു വീണുപോയി... ഇനിയൊരു കാഴ്ച്ചക്കിടം നൽകിടാതെ ഒടുവിലീമഴ തോരാതെ തോർന്നപ്പോൾ,  രാത്രിമാഞ്ഞു... രാവേറെ പുലർന്നു... ഒടുവിലാകാഴ്ച കാണുവാൻ വന്നവർ,   വന്നവർ എങ്ങോ മടങ്ങുന്നു കണ്ണുകലങ്ങിയും ഉള്ളിൽവിതുമ്പിയും   ഉറ്റവർ എൻ ചങ്ങായി കൂട്ടം,   എന്നെ തനിച്ചാക്കി യാത്ര ചോദിക്കുന്നു... ഒക്കെയും വീക്ഷിച്ചു,   ഒന്നും പറയുവാൻ ആകാതെ  നിശ്ചലം ഉറങ്ങുന്നു ഞാനീ..  പൂന്തോപ്പിൽ ഏകയായ്.... 

ഒരു വാക്ക് ....

ഏറെ നാളായി നിന്റെയീ വരവിനായി കാത്തിരിക്കുന്നു ഞാൻ...  ഹേ! മരണമേ...,  നീ ഇത്തിരി നേരത്തേയ്ക്കൊന്നു വഴിമാറി നിൽക്കുമോ?  ഒരുവാക്കകലെ അവനുണ്ട്  വൈകി വന്നതെങ്കിലും, ഈ സൗഹൃദം  ഒരു സാന്ത്വനം തന്നെ എന്നിൽ..  ഒന്നു ചോദിക്കണം എനിക്ക് അവനോടായ്...  ഏറെ നാളത്തെ അഭിലാഷമാണത്,  അവനിൽ ഞാനുണ്ടാകുമോയെന്ന്  ഒടുവിലീ മരണം വരേയ്ക്കും....  അറിയില്ല,  ഉത്തരമതെങ്കിലും നിനയ്ക്കണം അവൻ അറിയാതെയെങ്കിലും  ഇനിയെന്നും... എന്നേയ്ക്കും..., കൂട്ടായ് കൂടെ ഉണ്ടെന്ന് ....

ധ്വനി...

തണുവിൽ മുങ്ങി നിവരുന്ന പ്രഭാതങ്ങളാലും മഞ്ഞു മൂടുന്ന രാവുകളാലും ഏറെ പ്രിയങ്കരമാണ് ഏവർക്കും ഡിസംബർ.  ഇന്ന് ഡിസംബർ 23,  എല്ലാവർക്കും ഏറെ തിരക്കുള്ള ദിവസമാണ്. ക്രിസ്മസ് ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുന്നു എവിടെയും. രാത്രിയുടെ വർണ്ണവീഥികൾക്ക് വീണ്ടും മാറ്റേറുന്നു,  ക്രിസ്മസ്ട്രീകളാലും പല വർണ്ണ നിറങ്ങളിൽ ഉദിച്ചുയരുന്ന നക്ഷത്രങ്ങളാലും. എവിടേയും ആഘോഷം നിറഞ്ഞ ആഹ്ലാദപൂർണ്ണമായ നിമിഷങ്ങൾ മാത്രം.  ഒത്തിരി ഓർമ്മകൾ നൽകി ഒരുപാട് ക്രിസ്മസ് കാലം കടന്നുപോയി. എന്നിരുന്നാലും ഈ വരുന്നക്രിസ്മസിന് ഒരു പ്രത്യേകത ഉണ്ട്. ഒരിക്കലും ഞാൻ പ്രതീക്ഷിക്കാതെ എനിക്ക് എപ്പോഴും തുണയാകുന്ന ഒരു സൗഹൃദം കൂടെ കൂടിയ  ഈ വർഷം കടന്നുപോകുവാൻ പോകുന്നു. ഇനി പുതിയ തുടക്കങ്ങൾ എത്ര തന്നെ വന്നാലും,  ഈ സൗഹൃദത്തിന് പകരം വെയ്ക്കുവാൻ മറ്റൊന്നും തന്നെ ഉണ്ടാവുകയില്ല.  ഒന്ന് വിളിച്ചാൽ വിളികേൾക്കുവാൻ അകലത്തിൽ നീ ഉണ്ട്. ഇതിൽ കൂടുതൽ ഞാൻ എന്ത് ആഗ്രഹിക്കുവാനാണ്. നിന്റെ വാക്കുകൾ എനിക്ക്  ഒരു പുതു ജീവൻ പകരുന്നവയാണ്.  നിന്റെ സൗഹൃദം എനിക്ക് കിട്ടിയ നിധിയെങ്കിൽ,  നിന്റെ ശബ്‍ദം എന്നിൽ നിറക്കുന്നത് നല്ല ചിന്...