ആരും ഇല്ലല്ലോ! എന്ന് ഒന്ന് ചിന്തിച്ചു തുടങ്ങുമ്പോഴേയ്ക്കും എത്തിടും, എവിടെ നിന്നോയെന്തൊ. ഈശ്വരന് മാത്രം അറിയാം ഇത് എങ്ങനെ എന്ന്. കൂടെപിറന്നില്ലേലും കൂടെപ്പിറപ്പായിതന്നെ നിലകൊള്ളുന്ന ഒരാൾ എങ്കിലും ഉണ്ടാകും നമ്മുക്കേവർക്കും. അതുപോലെ, കൂടെപിറക്കാതെ തന്നെ എന്റെ കൂടെപ്പിറപ്പായി മാറിയ ഒരു ചങ്ങാതിയാണെന്നേ നിധി. തല്ലുകൂടാനും, വഴക്കുപിടിക്കാനും, പിന്നെ സങ്കടങ്ങൾ പങ്കിടാനും, പിന്നെ എന്റെ തല്ലുകൊള്ളിത്തരങ്ങൾക്കൊക്കെ കൂട്ടുനിൽക്കാനും, എത്ര ദേഷ്യം പ്രകടമാക്കിയാലും അതിനെയൊക്ക നിസാരമായി കണ്ട് വീണ്ടും വീണ്ടും കൂട്ട് കൂടാൻ വരുന്ന ഒരാൾ. എത്ര തന്നെ നീരസം തോന്നുംവിധം ഞാൻ സംസാരിച്ചാലും, തിരികെ സ്നേഹത്തോടെ അല്ലാതെ ഒരു ഒരുവാക്കുപോലും എന്നോട് പറഞ്ഞിട്ടില്ല ഇതുവരെ. ഒരുപക്ഷെ എല്ലാവരും എന്നെ ഒറ്റപ്പെടുത്തും എന്ന് മുന്നേ കണ്ട ഈശ്വരൻ തന്നെയാകും നിധിയെ എന്റെ അരികിൽ എത്തിച്ചത്. നീ നൽകുന്ന സ്നേഹത്തിന്, നിനക്ക് എന്നോടുള്ള കരുതലിന് ഞാൻ എന്നും നിന്നോട് കടപപ്പെട്ടിരിക്കും. അറിയില്ല, നീ എനിക്ക് ഏതു ജന്മത്തിന്റെ പുണ്യമെന്ന്. വഴിയറിയാതെ ഞാൻ ജീവിതത്തിന്റെ മുന്നിൽ പകച...