ഒരു കാത്തിരിപ്പിന്റെ കഥ.....
അരികിൽ നിന്നും അകന്നുപോകുന്നത് എനിക്ക് ഏറ്റവും പ്രിയപെട്ടതെങ്കിൽ, അതു തിരിച്ചുപിടിക്കാൻ വേണ്ടി ഞാൻ ഏതറ്റംവരേയും സഞ്ചരിക്കും. ഭൂമിയോളം സഹിക്കും, അങ്ങു പാതാളം വരെയും താഴും. പക്ഷേ ആർക്കും പകരമാകാൻ ഞാൻ ആളല്ല, എന്നാൽ എന്റേതെങ്കിൽ ഞാൻ ആർക്കും വിട്ടുകൊടുക്കുകയുമില്ല, അതുപോലെ തന്നെ വിട്ടുകളയുകയുമില്ല. അവളുടെ ചിത്രത്തിൽ നോക്കിയിരുന്ന നിമിഷം, എന്നോട് അവൾ പറയുന്നതായി തോന്നിയ വരികളാണ്. ഒത്തിരി ഇഷ്ടത്തോടെ, ഇത്രയും അവൾ പറഞ്ഞത് നിനക്കു വേണ്ടി മാത്രം അത്രേ. അറിയില്ലകേട്ടോ, ചിലപ്പോൾ നിന്നോടുള്ള ഇഷ്ടവും സ്നേഹവും കൊണ്ടാവും. എങ്ങനെ ആയാലും, ഇനി അവൾ പറയട്ടെ, നിങ്ങളുടെ സൗഹൃദത്തെക്കുറിച്ചും. ഞാൻ എന്നെകൊണ്ടാവും വിധം എഴുതാൻ ശ്രമിക്കാം, ഇതൊരു പാഴ് വാക്കല്ല കേട്ടോ. എല്ലാവരിൽ നിന്നും വ്യത്യസ്തമായിരുന്നു അവളുടെ കാഴ്ചപ്പാടുകൾ. അതുകൊണ്ടുതന്നെ ഓർമ്മകളിൽ എല്ലാം നിറഞ്ഞു നിൽക്കുന്നത് അവളുടെ നിസ്വാർത്ഥമായ പുഞ്ചിരിയാണ്. അവൾ പ്രിയപ്പെട്ടവരുടെ ഇന്നലകളിൽ ജീവിക്കുന്നു. എന്നാൽ ഇന്ന് അവളായല്ല, മറ്റുപലരിലൂടെയും അവൾ ഈ ലോകം നോക്കി കാണുന്നു. അന്ന് അവൾ കണ്ട കാഴ്ചകൾ പോലെ അല്ല ഇന്ന്,...